
ആനത്താരകളില്‍ ആനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗതാഗതം നിയന്ത്രണം സാധ്യമാകുന്ന സൈറണ്‍ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാന്‍ വേണ്ടി ക്രമീകരിച്ചിരിക്കുന്ന ഈ സംവിധാനം നിലവില്‍ രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒഡീഷ വനംവകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് സംവിധാനങ്ങളെന്ന് ധേന്‍കനല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ആനത്താരകളിലൂടെ സഞ്ചരിക്കുന്ന ആനയുടെ വലിപ്പവും മറ്റ് പ്രത്യേകതകളും മനസിലാക്കുന്ന ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടന്‍ സൈറണ്‍ ഓഫാക്കുകയും സമീപത്തെ ഗതാഗത സംവിധാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യും.
നിലവില്‍ ആഴ്ച തോറും മൂന്ന് മുതല്‍ നാല് തവണയെന്ന തോതില്‍ ആനക്കൂട്ടങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുന്നുണ്ട്. വാഹനമിടിച്ചും മറ്റും ആനകള്‍ക്ക് സംഭവിക്കുന്ന അത്യാഹിതങ്ങള്‍ കൂടി കണക്കിലെടുത്താണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ദേശീയ പാത കടന്നു പോകുന്ന രണ്ടിടങ്ങളിലും ഈ സംവിധാനം വിജയകരമായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
ആനക്കൂട്ടങ്ങളോടും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആനകളോടും സംവിധാനം എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് നിരീക്ഷണ വിധേയമാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതിപ്രധാനമായ അഞ്ചു ആനത്താരകളുള്ള ഇടം കൂടിയാണ് ധേന്‍കനല്‍ വനപ്രദേശം. വൈല്‍ഡ്‌ലൈഫ് സൊസൈറ്റി ഓഫ് ഒഡീഷ എന്ന സംഘടന പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം 2017-18 കാലത്ത് 434 ആനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. ഇതേ കാലയളവില്‍ 531 മരണങ്ങളും ആനകളും മനുഷ്യരും തമ്മിലുള്ള വന്യജീവി സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Odisha to make use of Siren system, which may be helpful for Elephant corridors
Published: 27 Jun 2022, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented