ഏറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് പനികൂര്‍ക്ക. ഭക്ഷണത്തിലും പാനീയത്തിലുമൊക്കെ ലോകത്താകമാനം പനികൂര്‍ക്ക(Plectranthus barbatus) ഉപയോഗിക്കാറുണ്ട്. ഭക്ഷണാവശ്യത്തിനായി വ്യാപകമായി കൃഷി ചെയ്യാറുമുണ്ട്. കെനിയയുടെ കിഴക്കന്‍ നഗരങ്ങളിലൊന്നായ മെറുവില്‍ പക്ഷെ പനി കൂര്‍ക്ക വർഗ്ഗത്തിൽപ്പെട്ട ചെടി വന്‍തോതില്‍ കൃഷി ചെയ്യുന്നത് ഭക്ഷണാവശ്യത്തിനല്ല. ടോയ്‌ലറ്റ് പേപ്പറിന് പകരം ഉപയോഗിക്കാനാണ്.
ഇവരുടെ പൂർവ്വികരുടെ കാലം മുതലേ പനികൂര്‍ക്കയാണ് മെറുവില്‍ ടോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കുക. ഔഷധഗുണമുള്ളതും പതുപതുത്തതും നല്ല സുഗന്ധവുമുള്ള പനികൂര്‍ക്ക തന്നെയാണ് എന്തുകൊണ്ടും ടോയ്‌ലറ്റ് പേപ്പറിനേക്കാള്‍ മികച്ചതെന്ന് ഇവിടുത്തുകാര്‍ പറയുന്നു. മറ്റു നിത്യോപയോഗ സാധനങ്ങളെ പോലെ തന്നെ ടോയ്‌ലറ്റ് പേപ്പറിന്റെ വിലയിലും ആഫ്രിക്കയിലാകെ വര്‍ദ്ധനവ് ഉണ്ടായി. ടോയ്‌ലറ്റ് പേപ്പര്‍ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്ന മരത്തടിയുടെ പള്‍പ്പ് ഉള്‍പ്പടെയുള്ളവയുടെ നിരക്ക് വര്‍ദ്ധനയാണ് ടോയ്‌ലറ്റ് പേപ്പറിന്റെ വില കൂടാനും കാരണം. ആ സാഹചര്യത്തില്‍ ടോയ്‌ലറ്റ് പേപ്പറിന് ബദലായി പനികൂര്‍ക്ക വർഗ്ഗത്തിലെ ചെടിയുടെ ഇല ഉപയോഗിക്കുന്നത് വഴി പോക്കറ്റ് കീറാതെ രക്ഷനേടാം.
ലോകത്താകമാനമായി ടോയ്‌ലറ്റ് പേപ്പര്‍ നിര്‍മിക്കാന്‍ പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം വൃക്ഷങ്ങളാണ് വെട്ടുന്നത്. ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നത് വൃക്ഷങ്ങള്‍ വെട്ടുന്നതും കുറയ്ക്കും. ടോയ്ലറ്റ് പേപ്പറിൻ്റ ഈ പ്രകൃതിസൗഹാര്‍ദ ബദൽ മറ്റു രാജ്യങ്ങളും പ്രാവർത്തികമാക്കിയാൽ മരത്തടിയുടെ ഉപഭോഗം വലിയൊരു ശതമാനം കുറയ്ക്കാം.
Content Highlights: Discover mexican mints, a sustainable toilet paper alternative used in Kenya
Published: 06 Dec 2024, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented