കൊച്ചി: നാറ്റ് വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ (മുന്‍ ആര്‍ബിഎസ് ഇന്ത്യ) 11-ാമതു നാറ്റ് വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ ഫൗണ്ടേഷന്‍ 'എര്‍ത്ത് ഗാര്‍ഡിയന്‍' അവാര്‍ഡ് കരസ്ഥമാക്കി. കടുവ, ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങള്‍ക്ക് പിന്തുണയായാണ് അവാര്‍ഡ്. എട്ടു വിജയികളെ ഓണ്‍ലൈന്‍ ചടങ്ങിലൂടെ ആദരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ സെക്രട്ടറി ജനറല്‍ ഇവോനെ ഹിഗ്യൂരോ ആയിരുന്നു മുഖ്യ അതിഥി.
വന്യജീവികളെയും അവയെ പിന്തുണയ്ക്കുന്ന സമൂഹങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മ്മിക്കേണ്ടത് പ്രധാനമാണെന്നു ഇവോനെ ഹിഗ്യൂരോ പറഞ്ഞു.
'ജൈവവൈവിധ്യം -കാലാവസ്ഥ തീവ്രത കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തവും സ്വീകരക്കേണ്ട ശ്രമങ്ങളും ഉയര്‍ത്തേണ്ട അടിത്തറയാണ് പ്രതിരോധ ശേഷിയുള്ള പ്രകൃതി' എന്നതാണ് 2021ലെ അവാര്‍ഡിന്റെ ആശയം.

പ്രകൃതി സംരക്ഷണ യജ്ഞത്തിലേർപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പിന്തുണയാണ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് എന്നും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനുമുള്ള സംഭാവനകള്‍ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും നാറ്റ്വെസ്റ്റ് ഗ്രൂപ്പ് ഇന്ത്യ മേധാവി പുനിത് സൂദ് പറഞ്ഞു.
2011-ല്‍ സ്ഥാപിതമായ നാറ്റ്വെസ്റ്റ് ഗ്രൂപ്പ് എര്‍ത്ത് ഹീറോസ് അവാര്‍ഡ് (മുന്‍ ആര്‍ബിഎസ് എര്‍ത്ത് ഹീറോസ് അവാര്‍ഡ്) പതിനൊന്നാം വര്‍ഷവും ഇന്ത്യയിലെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രയത്‌നിക്കുന്ന ചാമ്പ്യന്‍മാര്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോമായി തുടരുന്നു. കണ്‍സര്‍വേഷന്‍ സയന്‍സ്, മാനേജ്‌മെന്റ്, മാധ്യമം, സര്‍ക്കാര്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
content highlights: earth guardian prize for Parambikulam tiger reserve
Published: 21 Oct 2021, 01:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented