കോഴിക്കോട്: ഒരുകാലത്ത് നാട്ടിന്‍പുറങ്ങളിലെ ഇടവഴികളില്‍ ഒളിച്ചിരുന്നത് ഉപകാരികളായ കോടിക്കണക്കിന് സൂക്ഷ്മജീവികള്‍. പൊയില്‍ക്കാവിലെ പരിസ്ഥിതി കൂട്ടായ്മയായ വുഡ് വൈഡ് വെബ് പ്രവര്‍ത്തകരാണ് ഇടവഴികളുടെ ജൈവവൈവിധ്യം പുറത്തെത്തിച്ചത്.
ചെങ്ങോട്ടുകാവിലെ ഇടവഴികളിലെ മണ്ണില്‍ ശാസ്ത്രീയപരിശോധന നടത്തിയപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് ലഭ്യമായത്. ഒരു ഗ്രാം ഇടവഴിമണ്ണില്‍ അഞ്ചരക്കോടി സൂക്ഷ്മജീവികളുണ്ടായിരുന്നു. കൂടാതെ, ഉപകാരികളായ ആറുലക്ഷം ഫംഗസുകളും. പ്രദേശത്തെ കൃഷിയിടങ്ങളിലെ ഒരു ഗ്രാം മണ്ണില്‍ 42 ലക്ഷം സൂക്ഷ്മജീവികളേയുള്ളു. റോഡരികില്‍ ഇവ 13 ലക്ഷത്തിലൊതുങ്ങുന്നു.
ഇടവഴിയിലെ മതിലുകളിലെ (കയ്യാല) ഒരുഗ്രാം മണ്ണില്‍ അഞ്ചുകോടി 40 ലക്ഷം ബാക്ടീരിയയുണ്ട്. ഉപകാരികളായ ഫംഗസ് കോളനി (ട്രൈക്കോഡര്‍മ), ബാക്ടീരിയ കോളനി (ആക്റ്റിനൊമൈസെറ്റ്) എന്നിവയും കൃഷിയിടങ്ങളെ അപേക്ഷിച്ച് ഇടവഴികളില്‍ പത്തിരട്ടിയിലധികമുണ്ട്. പരിസരസ്ഥലങ്ങളെ അപേക്ഷിച്ച് ഇടവഴികളിലെ താപനില 4.6 ഡിഗ്രി കുറവും.
കാവ് സംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഇടവഴികളുടെ പ്രാധാന്യം തിരിച്ചറിയാന്‍ ഇടയാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്ലസ് ടു വിദ്യാര്‍ഥി പി.കെ. ശിവാനി കൃഷ്ണയും പൊയില്‍കാവ് യു.പി. സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പി.എ. ജയചന്ദ്രനും പറഞ്ഞു.
കാവുകളില്‍ കാണുന്ന അപൂര്‍വ സസ്യം കറുത്ത ഓടല്‍ച്ചെടിയുെട വിത്തുകള്‍ മറ്റിടങ്ങളില്‍ മുളയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍, ഇടവഴികളില്‍ ഇവ മുളയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് ഇടവഴിയിലെ മണ്ണ് ചെലവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
Content Highlights: village lanes were the eco system of billions of microorganisms
Published: 03 Feb 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented