മുംബൈ: മഹാവികാസ് അഘാഡി സർക്കാരിന്റെ പതനത്തിന് കാരണമായ 2022 ലെ ശിവസേനയിലെ പിളർപ്പിന് ബി.ജെ.പി.യുടെ മുതിർന്ന നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അവകാശപ്പെട്ടു. പാർട്ടി പ്രസിഡന്റും അന്നത്തെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനെതിരേ 2022 ജൂണിൽ ഒരു വിഭാഗം ശിവസേന എം.എൽ.എ.മാർ കലാപം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ശിവസേനയിലെ പിളർപ്പിന് ശേഷം കലാപത്തിന് നേതൃത്വം നൽകിയ ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

To advertise here,

ഒരു പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ശിവസേനയിൽ വിള്ളൽ സൃഷ്ടിച്ച് ബി.ജെ.പി.യുടെ മുതിർന്ന നേതൃത്വം എം.വി.എ. സർക്കാരിനെ അട്ടിമറിച്ചു. ഈ മുഴുവൻ നീക്കത്തിനും ഉന്നത നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നു

ഇത് മുംബൈ തലത്തിൽ രണ്ടോ മൂന്നോ പേർ ചെയ്തതല്ല. ബി.ജെ.പി.യുടെ മുഴുവൻ സംവിധാനവും അതിനെ പിന്തുടർന്നതിനാൽ സൂക്ഷ്മമായ ആസൂത്രണമുണ്ടായിരുന്നു. എം.എൽ.എ.മാർക്ക് സുരക്ഷയും ചാർട്ടേഡ് വിമാനങ്ങളും നൽകുന്ന ഒരു സൈനിക ഓപ്പറേഷൻ പോലെയായിരുന്നു അതെന്നും ചവാൻ അവകാശപ്പെട്ടു.