മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് എന്‍.സി.പി. (എസ്.പി.) നേതാവ് ശരദ് പവാര്‍. മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതമായിരുന്നെന്നും അത് ജനങ്ങള്‍ നല്കിയ വിധിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
288 നിയമസഭാ മണ്ഡലങ്ങളില്‍ 41 സീറ്റിലും അജിത് പവാര്‍ വിജയിച്ചുവെങ്കിലും എന്‍.സി.പി. സ്ഥാപിച്ചത് ആരാണെന്ന് മഹാരാഷ്ട്രക്കാർക്ക് അറിയാമെന്ന് ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പവാറിന്റെ അനന്തരവനായ അജിത്, വിമതശബ്ദം ഉയര്‍ത്തി പാര്‍ട്ടി പിളര്‍ത്തിയത്.
ഞങ്ങള്‍ പ്രതീക്ഷിച്ച വിധിയായിരുന്നില്ല ഇത്. ഇത് ജനങ്ങള്‍ നല്കിയ വിധിയാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അജിത് പവാറിന് ലഭിച്ചു എന്നത് അംഗീകരിച്ചേ മതിയാകൂ. പക്ഷേ, മഹാരാഷ്ട്രയ്ക്ക് അറിയാം ആരാണ് എന്‍.സി.പിയുടെ സ്ഥാപകന്‍ എന്ന്, ശരദ് പവാര്‍ പറഞ്ഞു.
1999-ലാണ് ശരദ് പവാര്‍ എന്‍.സി.പി. രൂപവത്കരിച്ചത്. പിന്നീടുണ്ടായ പിളര്‍പ്പിന് ശേഷം പാര്‍ട്ടി നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. വെറും പത്തു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്.
Content Highlights: sharad pawar on mva defeat in maharashtra assembly election 2024
Published: 24 Nov 2024, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented