മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നു. വെള്ളിയാഴ്ച നടക്കേണ്ട മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച ഒഴിവാക്കി ജന്മഗ്രാമത്തിലേക്ക് മടങ്ങിയ ഷിന്ദേ സത്താറയില്‍ തുടരുകയാണ്. ശനിയാഴ്ച അദ്ദേഹം മുംബൈയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയാണ്.
മഹായുതി സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് സിര്‍സാത്ത് രംഗത്തെത്തി. ആഭ്യന്തരം ഉപമുഖ്യമന്ത്രിമാര്‍ക്കെന്നതാണ് കീഴ്‌വഴക്കം. മുഖ്യമന്ത്രിതന്നെ സുപ്രധാനവകുപ്പ് കൈവശംവെക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബി.ജെ.പിയുടെ അവകാശവാദമല്ല ഷിന്ദേയുടെ അസംതൃപ്തിക്ക് കാരണമെന്നും സിര്‍സാത്ത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസായിരുന്നു ആഭ്യന്തരം കൈകാര്യംചെയ്തത്. പുതിയ സര്‍ക്കാരിലും വകുപ്പ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി. തയ്യാറല്ലെന്നാണ് സൂചന. മറ്റൊരു പ്രധാനപ്പെട്ട വകുപ്പായ ധനകാര്യത്തിനുവേണ്ടി അജിത് പവാറും അവകാശവാദം ഉന്നയിച്ചെന്നും വിവരമുണ്ട്. മഹാരാഷ്ട്രയെ സംബന്ധിച്ച് പ്രധാനപ്പെട്ട വകുപ്പായ നഗരവികസനവും തങ്ങള്‍ക്ക് വേണമെന്നാണ് ഷിന്ദേയുടെ ആവശ്യം.
ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ അറിയിക്കുന്നത്. ഫഡ്‌നവിസായിരിക്കും മുഖ്യമന്ത്രിയെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷം രംഗത്തെത്തി. മഹായുതിയിലെ അഭിപ്രായ അനൈക്യത്തെത്തുടര്‍ന്നാണ് ഷിന്ദേ വിട്ടുനില്‍ക്കുന്നതെന്ന് സഞ്ജയ് റാവുത്ത് ആരോപിച്ചു. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായ ഫലത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Shiv Sena should get home portfolio in new Maharashtra govt, says party leader
Published: 30 Nov 2024, 02:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented