
മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക കൂടിക്കാഴ്ച വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കും. മഹായുതി സഖ്യനേതാക്കളായ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനയുടെ ഏക്‌നാഥ് ഷിന്ദേ, എന്‍.സി.പിയുടെ അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുമായാണ് കൂടിക്കാഴ്ച നടത്തുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍വിജയം നേടിയെങ്കിലും ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. അതിനാല്‍ത്തന്നെ ഈ കൂടിക്കാഴ്ച ഏറെ പ്രധാന്യമുള്ളതാണ്.
ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍, ഏക്‌നാഥ് ഷിന്ദെ എന്നിവരാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കിയുള്ള മത്സരത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. മഹായുതി സഖ്യം വിജയിക്കുന്നപക്ഷം ഷിന്ദേ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരട്ടേ എന്നായിരുന്നു ഈ യോഗങ്ങളിലെ തീരുമാനം എന്നാണ് സൂചന.
288 നിയമസഭാ മണ്ഡലങ്ങളില്‍ 235- സീറ്റിലും ഇത്തവണ വിജയിക്കാന്‍ മഹായുതിക്ക് സാധിച്ചിരുന്നു. ബി.ജെ.പി. 132 സീറ്റുകളിലാണ് ജയിച്ചത്. ഫഡ്‌നാവിസിനും ഷിന്ദേയ്ക്കും അജിത് പവാറിനും മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുണ്ടെന്നാണ് ഇവര്‍ ഓരോരുത്തരുടെയും അനുകൂലികളുടെ അവകാശവാദം. അതേസമയം, കേന്ദ്രമന്ത്രിയും എന്‍.ഡി.എ. സഖ്യകക്ഷിയുമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവലെ) നേതാവ് രാംദാസ് അത്താവലെ, ഫഡ്‌നാവിസിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: devendra fadnavis eknath shinde and ajit pawar to meet amit shah on thursday
Published: 27 Nov 2024, 05:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented