മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്കുന്ന മഹായുതിസഖ്യത്തിന് വന്‍വിജയം ഒരുക്കിയവരിലെ പ്രധാനികളില്‍ ഒരാള്‍ ഒരു 54-കാരനാണ്. പേര് അതുല്‍ ലിമായെ. ആര്.എസ്.എസ്. പ്രചാരകനാകാന്‍, തന്റെ ഇരുപതുകളുടെ ആദ്യം ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച ഇദ്ദേഹം നിലവില്‍ ആര്.എസ്.എസിന്റെ ക്ഷേത്രപ്രചാരക് (റീജിയണ്‍ ഇന്‍ ചാര്‍ജ്) ആണ്. ആര്.എസ്.എസിന്റെ ഏറ്റവും പ്രായംകുറഞ്ഞ ജോയിന്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. അതുല്‍ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കരുനീക്കങ്ങള്‍ മഹായുതിയെ വിജയത്തിലേക്ക് ചുവടുവെപ്പിച്ചതില് നിര്‍ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
മറാത്ത സംവരണ വിഷയം, അതിലെ സമുദായനേതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുക്കൽ, ഒ.ബി.സി. വോട്ടുബാങ്കിന്റെ വീണ്ടെടുപ്പ് അങ്ങനെ ഒട്ടനവധി സങ്കീര്‍ണമായ സംഗതികള്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഗതിനിശ്ചയിക്കാന്‍ പാകത്തിന് നിലകൊണ്ടിരുന്നു. ഈ വിഷയങ്ങളെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെയാണ് അതുല്‍ ഉള്‍പ്പെട്ട സംഘം മഹായുതിയെ അധികാരത്തിലേറ്റിയത്.
മഹാരാഷ്ട്രയിലെ നാസിക്കാണ് അതുല്‍ ലിമായെയുടെ സ്വദേശം. ആദ്യം പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ പ്രാന്ത പ്രചാരക് ആയിരുന്ന ഇദ്ദേഹം പിന്നീട് ക്ഷേത്ര പ്രചാരക് സ്ഥാനത്തേക്ക് ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണുള്ളത്. ലക്ഷ്യത്തെക്കുറിച്ചുള്ള സൂക്ഷ്മത, അടിത്തട്ടിലെ പ്രവര്‍ത്തനം- ഈ രണ്ട് ഘടകങ്ങളിലെ മികവാണ് സങ്കീര്‍ണമായ സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും സംസ്ഥാനത്തെ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനും ലിമായെയും സംഘത്തെയും സഹായിച്ചത്.
2016-17-ല്‍ ഛത്രപതി ശിവജിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ശിവ് ശക്തിസംഗം വന്‍വിജയമായിരുന്നു. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം ലിമായെ ആയിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ള അറുപതിനായിരത്തോളം സംഘപ്രവര്‍ത്തകര്‍ എത്തിയ പരിപാടി, പടിഞ്ഞാറാന്‍ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും ഹിന്ദുത്വവികാരത്തെ ജ്വലിപ്പിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാനത്ത് തിരിച്ചടി നേരിട്ടെങ്കിലും ജാതിവ്യത്യാസങ്ങളെ മറികടന്ന് ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ അതുലിനെപോലുള്ള ആര്.എസ്.എസ്. നേതാക്കള്‍ക്ക് കഴിഞ്ഞു.
ആര്.എസ്.എസിന്റെ വോട്ടര്‍ ബോധവത്കരണ കാമ്പയിനായ സജഗ് രഹോ-യുടെ ആവിഷ്കരണത്തിലും അതുല്‍ ലിമായെക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. വീടുകളില്‍നിന്ന് വീടുകളിലേക്ക് നടത്തിയ ഈ പ്രചാരണ പരിപാടി മഹാരാഷ്ട്രയിലെമ്പാടും വോട്ടര്‍മാരെ പോളിങ്ബൂത്തിലെത്തിക്കാന്‍ സഹായകമായി എന്നാണ് വിലയിരുത്തുപ്പെടുന്നത്. ഗ്രാമീണ-ഗോത്രവര്‍ഗ മേഖലകളിൽ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ആര്.എസ്.എസ്. സ്വാധീനം വ്യാപിപ്പിക്കുന്നതിലും ലിമായെ നിര്‍ണായകപങ്ക് വഹിച്ചിരുന്നു.
Content Highlights: atul limaye rss strategist who led mahayuti to success in maharashtra
Published: 24 Nov 2024, 04:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented