ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവർ എൻ.ഡി.എ അധികാരത്തിലേറുമെന്ന് പറയുന്നു. പി – മാർക്ക് ഉൾപ്പെടെയുള്ള മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
ഫലങ്ങൾ അനുസരിച്ച് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജൻസികൾ പ്രവചിക്കുന്നത്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും എൻ.ഡി.എ അധികാരത്തിലേറുമെന്ന് പറയുമ്പോൾ ആക്സിസ് മൈ ഇന്ത്യ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.
ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉൾപ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണൽ.
മഹാരാഷ്ട്ര
റിപ്പബ്ലിക് ടിവി– പി മാർക്
എൻ.ഡി.എ- 137-157
ഇന്ത്യ സഖ്യം- 126-146
മറ്റുള്ളവർ- 2-8
മാട്രിസ്
എൻ.ഡി.എ- 150-170
ഇന്ത്യ സഖ്യം- 110-130
മറ്റുള്ളവർ- 8-10
ഇലക്ടറൽ എഡ്ജ്
എൻ.ഡി.എ- 118
ഇന്ത്യ സഖ്യം-130
മറ്റുള്ളവർ- 20
ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 152-160
ഇന്ത്യ സഖ്യം-130-138
മറ്റുള്ളവർ- 6-8
പീപ്പിൾസ് പൾസ്
എൻ.ഡി.എ- 182
ഇന്ത്യ സഖ്യം- 97
മറ്റുള്ളവർ- 9
ഝാർഖണ്ഡ്
മാട്രിസ്
എൻ.ഡി.എ- 42-47
ഇന്ത്യ സഖ്യം- 25-30
മറ്റുള്ളവർ- 1-4
പീപ്പിൾസ് പൾസ്
എൻ.ഡി.എ- 44-51
ഇന്ത്യ സഖ്യം- 25-37
മറ്റുള്ളവർ- 0
ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 45-50
ഇന്ത്യ സഖ്യം- 35-38
മറ്റുള്ളവർ- 3-5
ജെ.വി.സി
എൻ.ഡി.എ- 40-44
ഇന്ത്യ സഖ്യം- 30-40
മറ്റുള്ളവർ- 1
ആക്സിസ് മൈ ഇന്ത്യ
എൻ.ഡി.എ- 25
ഇന്ത്യ സഖ്യം- 53
മറ്റുള്ളവർ- 3
Content Highlights: Maharashtra, Jharkhand Exit Poll Results 2024 Updates
Published: 20 Nov 2024, 07:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented