
റാഞ്ചി: ഝാർഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പില്ർ ഫലങ്ങൾ മാറിമറിയുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ കടുത്തമത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതാണ് ഫലസൂചനകൾ. ആകെയുള്ള 81 മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ മുന്നണി 51 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ജെഎംഎമ്മിന്റെ മുഖമായി തിരഞ്ഞെടുപ്പിൽ തിളങ്ങിയ കല്പന സോറന് പിന്നിലേക്ക് പോയത് പാർട്ടിക്ക് ആശങ്കയുണർത്തുന്നു. ബിജെപി അത്ഭുതങ്ങൾ പ്രതീക്ഷിച്ച ചംപായ് സോറന് സെരായ്കെലയിൽ പിന്നിൽ പോയെങ്കിലും നിലവിൽ ലീഡ് ചെയ്യുകയാണ്.. സീതാ സോറനും ഗീത കോഡയും ചംപായ് സോറന്റെ മകൻ ബാബുലാല്‍ സേറനും പിന്നിലാണ്.
ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.
ഇന്ത്യ സഖ്യത്തിൽ ജെ.എം.എം. 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ.ജെ.ഡി. ആറ് സീറ്റുകളിലും സി.പി.ഐ.എം.എൽ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി. 68 സീറ്റിലും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ പത്ത് സീറ്റിലും ജനതാദൾ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.
ബിജെപി 68 സീറ്റുകളിൽ മത്സരിച്ചപ്പോൾ സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്യു) 10 ഇടത്തും ജെഡിയു രണ്ടിടത്തും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.
Content Highlights: Early Jharkhand election results show a neck-and-neck race between NDA and INDIA
Published: 23 Nov 2024, 10:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented