റാഞ്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. തന്നെ ജയിലിൽ അടച്ചത് സർക്കാരിനെ താഴെയിറക്കാനും ഝാർഖണ്ഡ് മുക്തി മോർച്ചയെ തകർക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

തന്നെ ജയിലിൽ അടച്ചത് സർക്കാരിനെ താഴെയിറക്കാനും ഝാർഖണ്ഡ് മുക്തി മോർച്ചയെ തകർക്കാനുമാണ്. എന്നാൽ ജെഎംഎം സംസ്ഥാനത്തിന് ചൈനയുടെ വൻമതിൽ പോലെയാണെന്ന് അവർക്ക് അറിയില്ല. ആർക്കും അത് കടക്കാൻ സാധിക്കില്ല. അതിന് മുകളിൽ കയറാൻ ആര് ശ്രമിച്ചാലും അവസാനത്തിനാണെന്നും സോറൻ പറഞ്ഞു. 

രണ്ടു ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 നും 20 നും. 23 ന് വോട്ടെണ്ണൽ നടക്കും. 81 അംഗ സഭയിൽ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.