ഛത്ര: ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്നും എത്ര സംവരണം ലഭിക്കുമെന്നും ചോദിച്ച അദ്ദേഹം ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും പറഞ്ഞു. ഛത്രയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾ സർക്കാർ രൂപീകരിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് പറയുന്ന ഒരു യുവ കോൺഗ്രസ് നേതാവുണ്ട്. ആദ്യം എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയൂ, ജനങ്ങൾക്ക് എത്ര സംവരണം ലഭിക്കും, അതിൻ്റെ രൂപരേഖ അവതരിപ്പിക്കുക, അപ്പോൾ രാജ്യത്തിന് അതിനെക്കുറിച്ച് ചർച്ചകൾ നടത്താം. ജനങ്ങളെ വിഡ്ഢികളാക്കരുത്" രാജ്നാഥ് സിങ് പറഞ്ഞു.
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടക്കുന്നത്. നവംബർ 13 നും 20 നും. 24 ജില്ലകളിലായി ആകെയുള്ള 81 നിയോജകമണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിലും 38 മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിലും തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണൽ നടക്കും. 81 അംഗസഭയിൽ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
Content Highlights: Defence Minister Rajnath Singh against rahul gandhi
Published: 09 Nov 2024, 06:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented