റാഞ്ചി: ഝാർഖണ്ഡിൽ ആദിവാസികളിൽ നിന്ന് കാടും മണ്ണും വെള്ളവും  തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിൽ  ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനാണ് ശ്രമം നടത്തുന്നതെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

To advertise here,

ഭരണഘടനയെ ബിജെപി നിരന്തരമായി ആക്രമിക്കുകയാണെന്നും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാൽ എസ്.ടി. വിഭാ​ഗത്തിന്റെ സംവരണം  26%ൽ നിന്ന് 28% ആയി  ഉയർത്തും.  എസ്.സി വിഭാ​ഗത്തിന് 12% ആയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 14% ൽ നിന്ന് 27% ആയും  സംവരണം ഉയർത്തുമെന്നും രാഹുൽ കൂട്ടിചേർത്തു.