ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് നടപടി. ബുധനാഴ്ച രാത്രി എട്ട് മണി മുതൽ 48 മണിക്കൂർ നേരം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് നിർദേശം.
തെലങ്കാനയിലെ സിർസില്ലയിൽ കെ.സി.ആർ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിവാദങ്ങളുയരുന്നത്. പിന്നാലെ, ഏപ്രിൽ ആറിന് കെ.സി.ആർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
ആരോപണത്തിന് പിന്നാലെ കെ.സി.ആറിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തർജ്ജമയിൽ തന്റെ യഥാർഥ പ്രസ്താവനയുടെ അർഥം നഷ്ടപ്പെട്ടതാകാം പരാതിക്ക് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.സിർസില്ലയിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നു ഉദ്യോഗസ്ഥർ തെലങ്കാനക്കാരല്ലെന്നും അദ്ദേഹം വാദിച്ചു.
Content Highlights: KCR Barred From Campaigning
Published: 01 May 2024, 07:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented