ഹൈദരാബാദ്: ആഴ്ചകള്‍ നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കൊഴിഞ്ഞതോടെ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 

To advertise here,

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം പന്ത് തട്ടുന്ന രേവന്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ വൈറലായിക്കഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തെ സൂചിപ്പിക്കുന്ന ഇന്ത്യ എന്ന് എഴുതിയ ജഴ്‌സി ധരിച്ചായിരുന്നു 54-കാരനായ രേവന്ത് കളത്തിലിറങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ രേവന്ത്, തെലങ്കാന മുഖ്യമന്ത്രിയാകുന്നത്.

മേയ് 13-നാണ് തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ബി.ആര്‍.എസ്. നേതാക്കളും പ്രചാരണരംഗത്ത് സജീവമായിരുന്നു. പരസ്യപ്രചാരണം ശനിയാഴ്ചയാണ് അവസാനിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 17 മണ്ഡലങ്ങളും തിങ്കളാഴ്ച വിധിയെഴുതും.