
ചണ്ഡീഗഢ്: നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് പോളിങ് ബൂത്തിലേക്ക് പോവാനൊരുങ്ങുകയാണ് പഞ്ചാബ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാഹളം പൊടിപൊടിക്കുമ്പോള്‍ ചര്‍ച്ചകള്‍ മുഴുവന്‍ മുന്‍ കോണ്‍ഗ്രസ് നേതാവും, മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ചുറ്റിപറ്റിയാണ്.
ബി.ജെ.പി ടിക്കറ്റില്‍ ഭാര്യ പ്രണീത് കൗര്‍ മത്സരിക്കുമ്പോള്‍ പോലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല അമരീന്ദര്‍ സിങ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രണീത് കൗറിന്റെ മണ്ഡലമായ പട്യാലയിലെത്തിയിരുന്നു. പക്ഷെ അവിടേയും അമരീന്ദറുണ്ടായിരുന്നില്ല. ശാരീരികാസ്വാസ്ഥ്യമാണ് അസാന്നിധ്യത്തിന്റെ കാരണമായി അമരീന്ദറുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ബി.ജെ.പിക്കുള്ളില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു പ്രണീത് കൗറിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത്. റാലിയും നടത്തിയിരുന്നു. പരിപാടിയില്‍ സംസ്ഥാന ബി.ജെ.പിയിലെ ഒട്ടുമിക്കയാളുമെത്തിയിരുന്നുവെങ്കിലും അമരീന്ദര്‍ സിങ് മാത്രമുണ്ടായിരുന്നില്ല. വേദിയില്‍ വെച്ച് അസാന്നിധ്യത്തിന്റെ കാരണം ചൂണ്ടിക്കാട്ടി പ്രണീത് കൗര്‍ പ്രധാനമന്ത്രിക്ക് കത്ത് കൈമാറിയിരുന്നുവെങ്കിലും അത് ബി.ജെ.പി നേതൃത്വം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
അതി നിര്‍ണായകമായ തിരഞ്ഞെടുപ്പ് കാലമായിട്ട് പോലും സോഷ്യല്‍ മീഡിയയിലടക്കം അമരീന്ദര്‍ സിങ് നിശബ്ദനായിരുന്നു. ഇതിനൊപ്പമാണ് തിരഞ്ഞെടുപ്പ് കാമ്പയിനുകളിലെ അസാന്നിധ്യവുമുള്ളത്. പ്രണീത് കൗര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും അമരീന്ദര്‍ കൂടെയുണ്ടായിരുന്നില്ല. അമരീന്ദറിന് സുഖമില്ലെന്നാണ് പട്യാല മണ്ഡലം ഇന്‍ചാര്‍ജും ബി.ജെ.പി വക്താവുമായ പ്രിത്പാല്‍ സിങ് ബലിയാവല്‍ വ്യക്തമാക്കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അമരീന്ദര്‍ ആശുപത്രിയിലായിരുന്നുവെന്നും പ്രീത്പാല്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കേ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേയാണ് അമരീന്ദറിന് സ്ഥാന ചലനമുണ്ടായത്. ക്യാപ്റ്റനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിലായിരുന്നു എ.എ.പി അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് തവണയാണ് പ്രണീത് കൗര്‍ നേരത്തെ പാട്യാലയില്‍ നിന്നും എം.പിയായത്. ഇത്തവണ എ.എ.പിയും, കോണ്‍ഗ്രസും, ശിരോണി അകാലി ദളും ഇവിടെ മത്സരിക്കാനിറങ്ങിയതോടെ പ്രണീതിന് മത്സരം അത്ര എളുപ്പമാവില്ല. ഇതിനിടെയാണ് മുതിര്‍ന്ന നേതാവ് കൂടിയായ അമരീന്ദറിന്റെ അസാന്നിധ്യവുമുണ്ടായത്. ഇത് തിരിച്ചടിയാവുമോയെന്ന ഭയം ബിജെപിക്കുമുണ്ട്.
Content Highlights: Captain amarinders absence from campaign caused a setback for the state bjp
Published: 25 May 2024, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented