ഷിംല: കോണ്‍ഗ്രസിനെതിരേ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം വ്യക്തിനിയമത്തിന്റെ മറവിൽ കോണ്‍ഗ്രസ് ശരിഅത്തിനെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് (യു.സി.സി.) നടപ്പാക്കണമെന്നും മോദി പറഞ്ഞു.
'യു.സി.സി. നടപ്പാക്കുമെന്ന് മോദി പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പൗരന്, ഹിന്ദുവോ മുസ്ലിമോ സിഖോ ക്രിസ്ത്യനോ അല്ലെങ്കില്‍ ബുദ്ധമതാനുയായിയോ എന്നത് പരിഗണിക്കാതെ എല്ലാവര്ക്കും ഏകീകൃതമായ നിയമം വേണം. എന്നാല്‍ കോണ്‍ഗ്രസ് യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുകയാണ്. മുസ്ലിം വ്യക്തിനിയമത്തിന്റെ മറവിൽ കോണ്‍ഗ്രസ് ശരിഅത്ത് നിയമത്തെ പിന്തുണയ്ക്കുകയാണ്, മോദി പറഞ്ഞു.
മണ്ഡിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ മോദി പുകഴ്ത്തുകയും ചെയ്തു. യുവാക്കളുടെയും നമ്മുടെ പെണ്മക്കളുടെയും അഭിലാഷങ്ങളെയാണ് കങ്കണ പ്രതിനിധാനം ചെയ്യുന്നതെന്ന് മോദി പറഞ്ഞു.
Content Highlights: congress opposes ucc and supports sharia under guise of muslim personal law
Published: 24 May 2024, 05:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented