
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സ്വത്തുവിവരങ്ങളിലെ വൈരുധ്യം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു സ്ഥാനാര്‍ഥിയും നാമനിര്‍ദേശപത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം പരിശോധിക്കുമെന്നും എന്തെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അത് പിടിക്കപ്പെടുമെന്നും ഉറപ്പുള്ള കാര്യമായതിനാല്‍ രാജീവ് ചന്ദ്രശേഖറിനെപ്പോലെ ബുദ്ധിയുള്ള ഒരാള്‍ അതിനുമുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശുകാരനെങ്കിലും ലളിതജീവിതം നയിക്കുന്ന ആളാണ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാനത്തിന് നിരവധി നേട്ടങ്ങളുണ്ട്. കേന്ദ്രത്തില്‍ ഭരിക്കുന്ന കക്ഷിയുടെ ആളാണ് സംസ്ഥാനത്തിന്റെ പ്രതിനിധിയെങ്കില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് പറഞ്ഞ് ബോധ്യപ്പെടുത്താനാകും. തിരുവനന്തപുരം വളരെ മോശം സിറ്റിയാണ്. റോഡ് നവീകരണമുള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുന്നില്ല. വികസനം സാധ്യമാകണമെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധി പാര്‍ലമെന്റില്‍ ഉണ്ടാകണം. ഇപ്പോഴുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. കേന്ദ്രത്തിന് ആവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ട്. അത് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ച് ലഭ്യമാക്കേണ്ടത് പ്രതിനിധികളുടെ ഉത്തരവാദിത്വമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികനില മോശം അവസ്ഥയിലാണ്. ഇവിടെ വ്യവസായം നടക്കുന്നില്ല കച്ചവടം നടക്കുന്നില്ല. പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ കടമെടുക്കുകയാണ്. താന്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന സമയത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത താഴ്ന്നനിലയിലായിരുന്നെന്നും ഇപ്പോഴതില്‍ വന്‍തോതിലുള്ള വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Alphons Kannanthanam Press Meet, Election Campaign Of Rajeev Chandrasekhar
Published: 16 Apr 2024, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented