പാറശ്ശാല (തിരുവനന്തപുരം): ഒന്നര മണിക്കൂർ സൈക്കിൽ ചവിട്ടിയാണ് സി ഡിറ്റ് ജീവനക്കാരനായ സതീഷ് വോട്ടുചെയ്യാനായി പോളിങ് ബൂത്തിലെത്തിയത്. ഹരിതവോട്ട് എന്ന സന്ദേശം ഉയർത്തിയായിരുന്നു പാറശ്ശാല സ്വദേശിയും സൈക്ലിസ്റ്റുമായ അദ്ദേഹത്തിന്റെ യാത്ര. ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരം കമലേശ്വരത്തെ വീട്ടിൽനിന്ന് പാറശ്ശാല വരെ 35 കിലോമീറ്ററോളം ദൂരം സൈക്കിൽ ചവിട്ടിയാണ് സതീഷ് എത്തിയത്.
വൈകീട്ട് മൂന്നരയോടെ കമലേശ്വരത്ത്നിന്ന് സൈക്കളിൽ യാത്രതിരിച്ച സതീഷ്, അഞ്ച് മണിയോടുകൂടിയാണ് പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ 142ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. വാഹനങ്ങൾ ഉപയോഗിക്കുന്നത് മൂലമുളള വായു മലിനീകരണത്തിനെതിരെയും ജീവിത ശൈലീ രോഗങ്ങൾ സൈക്ലിങ്ങിലൂടെ അകറ്റി നിർത്താമെന്നും ഉള്ള ബോധവൽക്കരണം ആയിരുന്നു സതീഷിന്റെ ലക്ഷ്യം.
സൈക്ലിങ്ങിൽ 25000-ൽ അധികം കിലോമീറ്റർ സതീഷ് ഇതുവരെ താണ്ടിയിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന മാരത്തോൺ സൈക്ലിങ്ങിൽ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. വൈകീട്ട് ആറുമണിയോടെ സൈക്കളിൽ തന്നെ അദ്ദേഹം തിരികെ കമലേശ്വരത്തേക്കുളള മടക്കയാത്ര ആരംഭിച്ചു.
Content Highlights: satheesh reached the polling booth by cycling
Published: 26 Apr 2024, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented