പാലക്കാട്: ശ്രീകൃഷ്ണപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ്(55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുളള പ്രചാരണത്തിനിടെയാണ് സൂര്യാഘാതമേറ്റത്.
മുതുകിലും നെഞ്ചിലുമാണ് സൂര്യാഘാതമേറ്റത്. തുടർന്ന് വ്യാഴാഴ്ചതന്നെ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മാർച്ച് 26-ന് മംഗലാംകുന്ന് കാർളിത്തൊടി സ്വദേശി കൃഷ്ണകാന്തിനും (27) സൂര്യാഘാതമേറ്റിരുന്നു.
Content Highlights: congress worker sunburn
Published: 01 Apr 2024, 12:37 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented