ചെങ്ങന്നൂര്‍: മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ മത്സരത്തിനൊരുങ്ങാന്‍ പാര്‍ട്ടി നിര്‍ദേശിച്ചെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. തുടര്‍ച്ചയായി മത്സരിക്കുന്നതിനാല്‍ പിന്മാറാന്‍ തയ്യാറായിരുന്നു. പക്ഷേ, നേതൃത്വം അംഗീകരിച്ചില്ലെന്നും മത്സരത്തിനൊരുങ്ങാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
23-നു കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നല്‍കുന്ന സമരാഗ്‌നിയോടെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനം സക്രിയമാകും. 28-നു ചെങ്ങന്നൂരില്‍ പാര്‍ലമെന്റ് മണ്ഡല നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും.
ഒന്‍പതുതവണ മത്സരിച്ച കൊടിക്കുന്നില്‍ ഏഴുപ്രാവശ്യം ജയിച്ചു. മാവേലിക്കര മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേത് ഹാട്രിക് ജയമായിരുന്നു. അതിനുമുന്‍പ് അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ആറുതവണ മത്സരിച്ചത്.
Content Highlights: was ready to step back but party directed to contest says kodikkunnil suresh
Published: 20 Feb 2024, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented