ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ പടര്‍ന്നുകിടക്കുന്നതാണ് ഈ മണ്ഡലത്തിന്റെ സവിശേഷത. ഏഴുവട്ടം വിജയിച്ച സിറ്റിങ് എം.പി. കൊടിക്കുന്നില്‍ സുരേഷാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. പിടിച്ചുകെട്ടാനുറച്ച് യുവവീര്യം സി.എ. അരുണ്‍കുമാറിനെ ഇടതുപക്ഷം കളത്തിലിറക്കി. ബി.ഡി.ജെ.എസിലെ ബൈജു കലാശാലയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതെന്തൊക്കെയാണെന്ന് വിലയിരുത്തുകയാണ് പൊളിറ്റിക്കല്‍ അനലിസ്റ്റുകളായ കേന്ദ്രസര്‍വകലാശാല മുന്‍ വി.സി. ഡോ. ജി. ഗോപകുമാര്‍, കേരള സര്‍വകലാശാല മുന്‍ പ്രൊ.വി.സി. ഡോ. ജെ. പ്രഭാഷ്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് അക്കാദമി ചെയര്‍മാന്‍ ഡോ.ഡി. ധനുരാജ് എന്നിവര്‍.
സ്ഥിരംമുഖമെന്ന നിലയില്‍ സിറ്റിങ് എം.പി. കൊടിക്കുന്നില്‍ ജനവിരുദ്ധവികാരം നേരിടുന്നുണ്ട്. അതിനെക്കാള്‍ വലുതാണ് ഇടതുപക്ഷം നേരിടുന്ന ഭരണവിരുദ്ധവികാരം. കൂട്ടിയും കിഴിച്ചും വരുമ്പോള്‍ ഇത് കൊടിക്കുന്നിലിനെ സഹായിക്കും.
കേന്ദ്രത്തില്‍ ബി.ജെ.പി.യെ പുറത്താക്കുകയെന്ന ചിന്തയും അദ്ദേഹത്തെ തുണയ്ക്കും. എന്‍.എസ്.എസ്., കെ.പി.എം.എസ്. വോട്ടുകളും പിന്തുണയ്ക്കും. ചെറുപ്പക്കാരനാണെങ്കിലും ഭരണവിരുദ്ധവികാരം ഇടതുസ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാറിന് വിനയാവും.- ഡോ. ജി. ഗോപകുമാര്‍
ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. ചെറിയതോതില്‍ വിരുദ്ധവികാരം നേരിടുന്നുണ്ട്. പക്ഷേ, ജനങ്ങളെ കൈയിലെടുക്കാനുള്ള തന്ത്രം അദ്ദേഹത്തിനുണ്ട്. എല്‍.ഡി.എഫിലെ അരുണ്‍കുമാര്‍ നല്ല സ്ഥാനാര്‍ഥിയാണെങ്കിലും കൊടിക്കുന്നിലിന്റെ തന്ത്രജ്ഞതയ്ക്കുമുന്നില്‍ എത്ര പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതാണ് പ്രശ്‌നം. യു.ഡി.എഫിനു തന്നെയാണ് മുന്‍തൂക്കം.-ഡോ. ജെ. പ്രഭാഷ്
കോണ്‍ഗ്രസിലെ സീനിയര്‍ നേതാവാണ് കൊടിക്കുന്നില്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നേതാവ്. എല്‍.ഡി.എഫിന്റേത് യുവസ്ഥാനാര്‍ഥിയാണെങ്കിലും മാവേലിക്കരയില്‍ സി.പി.ഐ.യുടെ സംഘടനാശേഷിയില്‍ സംശയമുണ്ട്. സാമുദായിക വോട്ടുകള്‍ക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ കൊടിക്കുന്നില്‍ വിജയിക്കും.- ഡി. ധനുരാജ്
മുഴങ്ങിക്കേട്ടത്
• കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടന്നത്.
• റബ്ബര്‍ താങ്ങുവില.
• കെ-റെയില്‍ സ്ഥലമേറ്റെടുക്കല്‍.
• ആദ്യഘട്ടത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയോട് ജില്ലയ്ക്ക് പുറത്തെ പാര്‍ട്ടിയില്‍നിന്നുയര്‍ന്ന എതിര്‍പ്പ്.
സമവാക്യം
നായര്‍, ഈഴവ, ദളിത്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. മുസ്ലിം മേല്‍ക്കൈയുള്ള പ്രദേശങ്ങള്‍ മണ്ഡലത്തിലുടനീളമുണ്ട്. കെ.പി.എം.എസ്., സിദ്ധനര്‍ സൊസൈറ്റി എന്നിവ ശക്തം. ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ക്രൈസ്തവര്‍ ശക്തിയാണ്. ഇതില്‍ത്തന്നെ സിറോ മലബാര്‍, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളാണ് കൂടുതല്‍.
Content Highlights: mavelikkara lok sabha election analysis
Published: 23 Apr 2024, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented