
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലേക്കുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇവിടെ പോരാട്ടചിത്രം തെളിയുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥികൂടിയാണ് ഇനി വരാനുള്ളത്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിറ്റിങ് എം.പി. കൊടിക്കുന്നില്‍ സുരേഷ് നേരത്തേ രംഗത്തിറങ്ങിയിരുന്നു.
രണ്ടുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സി.എ. അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്. ആദ്യംമുതല്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം മറ്റുചില പേരുകളും ചര്‍ച്ചയില്‍ വന്നു. കൊല്ലം, കോട്ടയം ജില്ലാഘടകങ്ങളാണ് മറ്റു ചില പേരുകളും നിര്‍ദേശിച്ചത്. എന്നാല്‍, ഒടുവില്‍ അരുണിലേക്കുതന്നെ സ്ഥാനാര്‍ഥിത്വമെത്തി.
രണ്ടു ചെറിയ കാലഘട്ടമൊഴിച്ചാല്‍ 1989 മുതല്‍ എം.പി.യാണ് കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തനായ അദ്ദേഹത്തെ നേരിടാന്‍ 41-കാരനെയാണ് സി.പി.ഐ.യും എല്‍.ഡി.എഫും രംഗത്തിറക്കുന്നത്. മന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ അരുണ്‍ നിലവില്‍ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കെ.പി.എ.സി.യുടെ അശ്വമേധം ഉള്‍പ്പെടെ ചില നാടകങ്ങളില്‍ ബാലതാരമായും വേഷമിട്ടു. ഏതാനും സിനിമകളിലും വേഷങ്ങള്‍ ചെയ്തു.
എം.പി.യെന്ന നിലയിലുള്ള ദീര്‍ഘകാല പരിചയമാണ് കൊടിക്കുന്നിലിന്റെ പ്ലസ് പോയിന്റ്. 2014-ല്‍ 32,000-ലധികം വോട്ടിനു ജയിച്ച അദ്ദേഹം 2019-ല്‍ ഭൂരിപക്ഷം 61,000-ആക്കി ഉയര്‍ത്തി.
മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തില്‍ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതും അദ്ദേഹത്തിന്റെ നേട്ടമാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളാണ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്നത്.
ഔദ്യോഗിക തീരുമാനമായതോടെ അതിവേഗം തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്കിറങ്ങുകയാകും എല്‍.ഡി.എഫ്. ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്തായിരുന്ന അരുണ്‍കുമാര്‍ ചൊവ്വാഴ്ചതന്നെ അനൗദ്യോഗിക പ്രചാരണത്തിലേക്കു കടക്കും. സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികകൂടി പ്രസിദ്ധീകരിക്കുന്ന മുറയ്ക്കായിരിക്കും പാര്‍ലമെന്റ് മണ്ഡലം സമ്മേളനങ്ങള്‍ തീരുമാനിക്കുക. കൊടിക്കുന്നില്‍ ഏതാനുംദിവസങ്ങളായി മണ്ഡലത്തില്‍ത്തന്നെയുണ്ട്.
എന്‍.ഡി.എ.യ്ക്കുവേണ്ടി കഴിഞ്ഞതവണ ബി.ഡി.ജെ.എസാണ് മാവേലിക്കരയില്‍ മത്സരിച്ചത്. ഈ സീറ്റു വേണമെന്ന് ബി.ജെ.പി.ക്ക് ആഗ്രഹമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രതലത്തിലുള്ള തീരുമാനം വരേണ്ടതുണ്ട്. എന്നാലേ, സ്ഥാനാര്‍ഥിയാരെന്നതു സംബന്ധിച്ച തീരുമാനമാകൂ.
Content Highlights: mavelikkara lok sabha constituency kodikunnil suresh c a arun kumar
Published: 27 Feb 2024, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented