കോഴിക്കോട്: കോഴിക്കോട് ദേവമാതാ പള്ളിക്ക് സമീപമുള്ള മരിയൻ ഗ്രോവ് അപ്പാർട്ട്‌മെന്റിലെ ഈ വീട്ടിൽ എല്ലാവരും ‘വോട്ട്’ ആണ്. കുടുംബനാഥൻ ആൽബർട്ട് വോട്ട് ജൂനിയർ. അമ്മ അൽഫോൻസാ വോട്ട്. ആൽബർട്ടിന്റെ ഭാര്യ ജൂലി വോട്ട്. മക്കൾ: അലീസ്റ്റർ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട്. ‘വോട്ട്’ എന്നത് ജർമനിയിൽ വേരുകളുള്ള ഇവരുടെ കുടുംബനാമമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കേൾവിക്കാർക്ക് അത് കൗതുകമാണ്.
ബ്രിട്ടീഷ് മറൈൻഷിപ്പിൽ ക്യാപ്റ്റനായിരുന്ന ആൽബർട്ട് വോട്ട് എന്ന ജർമൻകാരനിൽ തുടങ്ങുന്നു ‘വോട്ട് കുടുംബ’ത്തിന്റെ കോഴിക്കോടൻ ചരിത്രം. കോഴിക്കോട്ടെത്തിയ ആൽബർട്ട് വോട്ട് സൈനികസേവനത്തിനുശേഷം ഇവിടം വിട്ടുപോയില്ല. കോഴിക്കോട്ട് സ്ഥിരതാമസമാക്കി. മൂന്നാലിങ്കലിലായിരുന്നു ഇവരുടെ തറവാട് വീട്. ക്യാപ്റ്റൻ മരിച്ചത് ഇവിടെവെച്ചാണ്.
ആൽബർട്ട് വോട്ടിന്റെയും ഭാര്യ ക്ലാരാ വോട്ടിന്റെയും മകൻ സെബാസ്റ്റ്യൻ വോട്ടിന്റെ മകനാണ് ആൽബർട്ട് വോട്ട് ജൂനിയർ. 34 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്നു. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഇപ്പോൾ നാലു ദിവസം അവധിക്കുവന്നതാണ്. ഇതിനിടെ വോട്ടേഴ്‌സ് ലിസ്റ്റുമായി പ്രവർത്തകരെത്തി. പക്ഷേ, ആൽബർട്ടിന്റെ പേര് ലിസ്റ്റിലില്ല. വീട്ടിൽ മൂന്നു പേർക്ക് വോട്ടുണ്ട്.
ബാംഗ്ലൂരിൽ ബി.പി.ടി. വിദ്യാർഥിയായ അലീസ്റ്റർക്ക് ഇക്കുറി കന്നിവോട്ടാണ്. പ്ലസ് ടു കഴിഞ്ഞ അലീഷയ്ക്ക് വോട്ടില്ല. അൽഫോൻസാ വോട്ട് കുവൈത്ത് എംബസിയിൽ അറ്റൻഡറായി സേവനമനുഷ്ടിച്ചിരുന്നു. ഇവർക്ക് വോട്ടുണ്ട്. ജൂലി വോട്ട് എഴുത്തുകാരിയും സെയ്‌ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയുമാണ്. ജൂലിക്കുമുണ്ട് വോട്ട്.
Content Highlights: albert vote and his vote family kozhikode
Published: 18 Apr 2024, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented