കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയിൽ ചേരാനുള്ള പ്രധാന കാരണം മോദിയാണെന്നും പദ്മജ പറഞ്ഞു. കോട്ടയത്ത് എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പദ്മജ.

To advertise here,

'എന്തുകൊണ്ടാണ് ഞാൻ ബി.ജെ.പിയിൽ വന്നത് എന്നതിനുള്ള ഉത്തരം മോദി ജിയാണ്. അദ്ദേഹത്തിന് കുടുംബം ഇല്ല, ശരിയാണ്. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. മൂത്ത സഹോദരനോ അല്ലെങ്കിൽ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സ്നേഹിക്കാൻ തോന്നും. അതുകൊണ്ടാണ് ഞാൻ ബി.ജെ.പിയിൽ വന്നത്- പദ്മജ പറഞ്ഞു.