കോട്ടയം: കേരളത്തിന്റെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് നിയുക്ത എം.പി. ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെന്റിൽ സമ്മർദം ചെലുത്തും. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നമ്മൾ ഉണ്ടാക്കിയ ഫോർമുലയാണിത്. അണക്കെട്ട് പണിയാൻ തമിഴ്നാട് എതിർക്കുന്നതിൽ അർത്ഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ട് കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്കകൂടി കണക്കിലെടുക്കണം. കാലഹരണപ്പെട്ട അണക്കെട്ട് ഇടയ്ക്കിടയ്ക്ക് ബലപ്പെടുത്തിയാൽ പൂർണ സുരക്ഷിതം എന്നു പറയാനാവില്ല. ഓസ്ട്രേലിയ അടക്കമുള്ള പല വിദേശരാജ്യങ്ങളും ഇത്തരത്തിലുള്ള പഴയ ഡാമുകൾ പൊളിച്ചുമാറ്റി പുതിയത് നിർമിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യം ലോക്സഭയിൽ ഉന്നയിക്കും. ഇടുക്കി എം.പി. ആയിരിക്കുമ്പോഴും ഇക്കാര്യം ലോക്സഭയിൽ ഉയർത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ എതിർപ്പ് കേന്ദ്ര ഗവൺമെൻറ് നേതൃത്വത്തിൽ ചർച്ചനടത്തി പരിഹരിക്കാവുന്നതേയുള്ളൂ. രണ്ട് ഐ.ഐ.ടി.കളുടെ വിദഗ്ധ പഠനത്തിൽ കണ്ടത് മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പത്തിലും പ്രളയത്തിലും സുരക്ഷിതമല്ലെന്ന് തന്നെയാണ്. ഇത് ഗൗരവമായി കണക്കിലെടുക്കണം. അണക്കെട്ട് തകർന്നാൽ കേരളത്തിന് മാത്രമായിരിക്കും ദുരന്തം.
റബ്ബർ വിലയിടിവ്, നെൽക്കൃഷിയുടെ പ്രശ്നങ്ങൾ
കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം, കോട്ടയത്തുനിന്നു ബെംഗളൂരിലേക്കും മറ്റിടങ്ങളിലേക്കും സർവീസുകൾ, ശബരിമല വിമാനത്താവളം തുടങ്ങിയ കാര്യങ്ങളും ബന്ധപ്പെട്ടവരുമായി വിശദമായ ചർച്ചനടത്തി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കുറവിലങ്ങാട് സയൻസ് സിറ്റി പൂർത്തീകരണത്തിന് ഇടപെടും.
Content Highlights: Mullaperiyar needs new dam, Francis George
Published: 06 Jun 2024, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented