
തോമസ് ചാഴിക്കാടന്‍ 71 എല്‍.ഡി.എഫ്.
കോട്ടയത്ത് സിറ്റിങ് എം.പി. ബാങ്കിങ് രംഗത്തുനിന്ന് പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി.1991-ല്‍ ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടന്‍ പൊതു പ്രവര്‍ത്തനരംഗത്ത് കാലൂന്നുന്നത്.
കന്നിയങ്കത്തില്‍ 1991-ല്‍ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തി. പിന്നീട് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും വിജയിച്ചുപാര്‍ലമെന്റിലെ സാമൂഹികനീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജവകുപ്പിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ സെലക്ട് കമ്മിറ്റിയംഗം, കേരള നിയമസഭയുടെ പാനല്‍ ഓഫ് ചെയര്‍മാന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം, ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചു.
അഡീഷണല്‍ ചീഫ് ടൗണ്‍ പ്ലാനറായി വിരമിച്ച ആന്‍ ജേക്കബ് ആണ് ഭാര്യ.
തുഷാര്‍ വെള്ളാപ്പള്ളി (54) എന്‍.ഡി.എ.
ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ്, എസ്.എന്‍. ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു. ഹോട്ടല്‍ വ്യവസായിയാണ്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ്. എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍, എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആഷാ തുഷാര്‍. മക്കള്‍: ദേവിക തുഷാര്‍, ദേവ് തുഷാര്‍.
ഫ്രാന്‍സിസ് ജോര്‍ജ് (68) യു.ഡി.എഫ്.
കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെയും അധ്യാപികയായിരുന്ന മാര്‍ത്താമ്മയുടെയും അഞ്ചുമക്കളില്‍ നാലാമന്‍. 1955 ഒക്ടോബര്‍ 8-ന് ജനനം. ഇക്കണോമിക്സ് ബിരുദവും നിയമബിരുദവും. ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.
കേരള വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍.
1999-ലും 2004-ലും ഇടുക്കിയില്‍നിന്ന് ലോക്സഭാംഗം. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വാണിജ്യം, മാനവവിഭവശേഷി വികസനം, പബ്ലിക് അണ്ടര്‍ടേക്കിങ്, കൃഷി, പൊതുവിതരണം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകള്‍ അറിയാം. കല്ലൂര്‍ക്കാട് സെയ്ന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക ഷൈനിയാണ് ഭാര്യ. മക്കള്‍: ജോര്‍ജ്, ജോസ്, ജേക്കബ്.
Content Highlights: 14 candidates contesting in Lok Sabha elections from Kottayam
Published: 09 Apr 2024, 11:18 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented