തിരുവനന്തപുരം: വോട്ടുചെയ്യാൻ നീണ്ട നിരയിൽപ്പെട്ടുപോയ  അമ്മയും അമ്മൂമ്മയും വരാൻ വൈകിയതോടെ കൈയിൽ കരുതിയ ചെറുകഥാ പുസ്തകം വായിച്ച് തീർക്കുകയായിരുന്നു അഡോൺ എന്ന എട്ടുവയസുകാരന്‍. വോട്ട് ചെയ്യാനെത്തുന്നവരുടെ നിര ഒച്ചിഴയുംപോലെ നീങ്ങുന്നത് കണ്ടതോടെയാണ്‌ കൈയിൽ കരുതിയിരുന്ന കഥാപുസ്തകം വായിക്കാൻ തുടങ്ങിയത്. 

To advertise here,

തിരുവനന്തപുരത്തെ പാച്ചല്ലൂർ ഗവ. എൽ.പി സ്‌കൂളിലായിരുന്നു ഈ ദൃശ്യം. തൊട്ടപ്പുറത്ത് കുട്ടികളുമായി എത്തിയവർ മക്കളെ സ്‌കൂളിലെ ഊഞ്ഞാലുകളില്‍ കളിപ്പിക്കുന്ന കാഴ്ചയും കൗതുകകരമായിരുന്നു.

രാവിലെ 11.30-ഓടെ അമ്മ ഹിമ, അമ്മൂമ്മ ഹെംസ് എന്നിവർക്കൊപ്പമാണ് അഡോണും സഹോദരങ്ങളായ അസലും ഐവിയും എത്തിയത്. വോട്ടുചെയ്യുന്നതിനായി സ്ത്രീകളുടെ നിരയിലേക്ക് അമ്മയും അമ്മൂമ്മയും കയറിയെങ്കിലും ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു. ഇതിന്റെ മുഷിപ്പ് മാറ്റാനായാണ് അനുസരണയുളള ഈ സഹോദരങ്ങൾ കഥാ പുസ്തകം വായിച്ചത്.  വായിക്കുന്നതിനിടയിൽ തലയുയർത്തി നോക്കും അവർ വരുന്നുണ്ടോ എന്ന്. ഒടുവിൽ ഒരുമണിയോടെ വോട്ട് ചെയ്തശേഷം അവർ മടങ്ങി.