
കാസര്‍കോട്: കള്ളവോട്ട് ആരോപണം നടന്ന ബൂത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണവുമായി എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിക്ക് പരാതി നല്കി. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
ഈ സമയത്ത് ബൂത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എല്‍.ജി.എഫ്. ഏജന്റുമാരെ പുറത്തേക്ക് തള്ളിമാറ്റുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകെര ആക്രമിച്ചത്. മാതൃഭൂമി ദിനപത്രത്തിന്റേയും മാതൃഭൂമി ന്യൂസിന്റേയും പ്രതിനിധികള്‍ക്കെതിരെ കൈയ്യേറ്റശ്രമമുണ്ടായി. കൈരളി ന്യൂസ് റിപ്പോര്ട്ടര്ക്കുനേരെയും ആക്രമണമുണ്ടായി. ഇവരുടെ ക്യാമറയും മൈക്കും തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
Content Highlights: Media persons attacked by UDF activists in Kasargod
Published: 26 Apr 2024, 07:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented