Last Updated: 28 February 2024, 06:48 PM IST

കൊച്ചി: ലോക്സഭാ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണെന്ന് എറണാകുളത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ.ഷൈൻ. പാർട്ടിയുടെ തീരുമാനമാണത്. പല ഘടകങ്ങളെ കുറിച്ചും ആലോചിച്ചിട്ടാകും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ടാവുക. അറിഞ്ഞപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. പകുതിയിലധികം വനിതാ വോട്ടർമാരുള്ള മണ്ഡലത്തിൽ അവർക്കും പ്രചോദനമാകുന്ന ഒരു സ്ഥാനാർഥി നിർണയമാണ് ഇതെന്നും അവർ പറഞ്ഞു.
സി.പി.എം. ലോക്സഭാ സ്ഥാനാർഥിപ്പട്ടികയിലെ പുതുമുഖമാണ് കെ.ജെ.ഷൈൻ. പതിറ്റാണ്ടുകളായി പൊതുരംഗത്ത് സജീവമാണ് ഈ അധ്യാപിക. കഴിഞ്ഞ മൂന്ന് ടേമായി വടക്കൻ പറവൂർ നഗരസഭാംഗവും നിലവിലെ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമാണ്. പ്രചാരണത്തിന്റെ ആരംഭഘട്ടത്തിൽ മണ്ഡലത്തിലെ സാധ്യതകളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് ഷൈൻ ടീച്ചർ മനസ്സുതുറക്കുന്നു.
പറവൂരിലെ വിജയം ആവർത്തിക്കാനാകും
യുഡിഎഫിന് മേൽക്കയ്യുള്ള വാർഡുകളിൽ നിന്നാണ് നഗരസഭയിലേക്ക് മത്സരിച്ചപ്പോൾ മൂന്നു തവണയും ജയിച്ചത്. പക്ഷേ, അവിടെയൊക്കെ മറ്റെല്ലാ പരിഗണനകൾക്കുമപ്പുറത്ത് ജനങ്ങളെന്നെ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്. ആ അംഗീകാരം ഇവിടെയും ലഭിക്കുമെന്നാണ് പ്രതീക്ഷ.
മെട്രോ മണ്ഡലത്തിന്റെ വികസനം അജണ്ട
ടൂറിസം ഉൾപ്പെടെയുളള മേഖലകളിൽ ലോകഭൂപടത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ജില്ലയാണ് എറണാകുളം. ഹൈടെക് വ്യവസായങ്ങളും പറവൂർ പോലുള്ള മേഖലകളിൽ പരമ്പരാഗത വ്യവസായങ്ങളുമുണ്ട്. തീരപ്രദേശവും അവിടത്തെ പ്രശ്നങ്ങളും കുറവല്ല. മെട്രോ സിറ്റിയെന്ന നിലയിൽ ജില്ലയിലെ ഏഴു മണ്ഡലങ്ങളും വലിയ തോതിൽ ആശ്രയിക്കുന്നത്. ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും റെയിൽവേ ഉൾപ്പെടെ ആധുനികവൽക്കരിക്കേണ്ടതും ആവശ്യമാണ്. കോർപറേഷൻ കേന്ദ്രീകരിച്ച് ഒരു വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വയും വർഗീയനയവും കോർപറേറ്റ് അനുകൂല നയവുമൊക്കെ പ്രതിരോധിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. അത് ജനങ്ങളും ഏറ്റെടുത്തു. അതാണ് കേരളത്തിലെ 19 സീറ്റും കോൺഗ്രസിന് ലഭിക്കാൻ കാരണമായത്. എന്നാൽ, ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ ഒരംശം പോലും കാക്കാൻ കോൺഗ്രസിനായില്ല. അതുവെച്ചിട്ടാകും ഈ തിരഞ്ഞെടുപ്പിനെ ജനങ്ങൾ അഭിമുഖീകരിക്കുക.
ദേശീയതലത്തിൽ വർഗീയ-ഫാസിസ്റ്റുകൾക്ക് എതിരായ പോരാട്ടം അനിവാര്യമാണ്. അതിനാലാണ് ഇന്ത്യാ മുന്നണിയിൽ ഇടതുപക്ഷവും അണിനിരക്കുന്നത്. എന്നാൽ, സംസ്ഥാനങ്ങൾക്കകത്തെ സ്ഥിതി വ്യത്യസ്തമാണ്.

എല്ലാവർക്കും ആശങ്ക
സമൂഹത്തിന്റെ ഓരോ വിഭാഗത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതൃത്വത്തെയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കാണുന്നത്. ഇന്നലെ എൻഎസ്എസ്, എസ്എൻഡിപി നേതാക്കളെ കണ്ടിരുന്നു. ഇന്ന് അങ്കമാലി അതിരൂപത പിതാക്കൻമാരെ കണ്ടു, കല്ലറക്കൽ പിതാവിനെ കണ്ടു, കെസിബിസി ആസ്ഥാനത്ത് പ്രധാനപ്പെട്ട വൈദികരെയെല്ലാം കണ്ടു. സഹായമഭ്യർത്ഥിച്ചു. ജാതി-മതങ്ങൾക്കപ്പുറത്ത് മനുഷ്യന് സമാധാനപരമായി ജീവിക്കാനുള്ള ഒരു സാഹചര്യമുണ്ടാകണമെന്നാണ് എല്ലാവരും പറഞ്ഞത്. നിലവിലെ സാഹചര്യത്തിലെ ആശങ്കകളും അവർ പങ്കുവെച്ചു. എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് എതിരായ പോരാട്ടം
1947ൽ നേടിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഇളക്കം തട്ടുന്നുവെന്ന പ്രതീതി ദേശീയരാഷ്ട്രീയത്തിൽ എല്ലാ ജനവിഭാഗങ്ങളും ഇപ്പോൾ അനുഭവിക്കുന്നുണ്ട്. അത് നമ്മുടെ അടിത്തറ ഇളകുന്നതിന് തുല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം നിലനിൽക്കണോ എന്ന ചോദ്യം ഉന്നയിക്കുന്ന തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിനെ വരെ അട്ടിമറിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ രീതിയിൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുപോലും ആശങ്കയുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പായാകും ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണുക. അത് ഇടതുപക്ഷത്തിന് അനുകൂലമാകും.

Content Highlights: Ernakulam LDF candidate KJ Shine talks about election
Published: 28 Feb 2024, 06:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,

Most Commented