കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിങ് ആരംഭിച്ചു. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് ഇന്ന് റീ പോളിങ്.
പോളിങ് ദിനത്തിൽ ഈ ബൂത്തുകളിൽ ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് റിട്ടേണിങ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിച്ചത്.
ജൂൺ ഒന്നിന് നടന്ന അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വിവിധയിടങ്ങളിൽ സംഘർഷം രൂപപ്പെട്ടിരുന്നു. തുടർന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു.
Content Highlights: Election Body Orders Repolling At Barasat Mathurapur In West Bengal Today
Published: 03 Jun 2024, 10:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented