കൊല്‍ക്കത്ത: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ പത്ത് സൗജന്യ ഗ്യാസ് സിലിണ്ടറും അഞ്ചു കിലോ റേഷനുമടക്കമുള്ള പത്ത് വാഗ്ദാനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക. ഒന്നാംഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം ബാക്കിനില്‍ക്കെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
സി.എ.എ റദ്ദാക്കുമെന്നും എന്‍.ആര്.സി, ഏക സിവില്‍കോഡ് എന്നിവ നടപ്പിലാക്കില്ലെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ കുച്ച്ബെഹര്‍, ആലിപ്പുര്ദ്വാര്, ജല്‍പയ്ഗുരി എന്നിവടങ്ങളിലാണ് ഏപ്രില്‍ 19-ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രകനപത്രികയിലെ വാഗ്ദാനങ്ങള്‍ ഇവയൊക്കെയാണ്-
1. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കും. തൊഴില്കാര്ഡുള്ളവര്ക്ക് 400 രൂപ ദിവസക്കൂലിയില്‍ നൂറ് ദിവസം ജോലി ഉറപ്പാക്കും
2. പാവപ്പെട്ടവര്‍ക്ക് സൗജന്യ പാര്‍പ്പിടം
3. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ പത്ത് സൗജന്യ ഗ്യാസ് സിലിണ്ടര്‍
4. റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സൗജന്യ റേഷന്‍ വിതരണം
5. എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മാസത്തില്‍ 1000 രൂപ
6. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കും
7. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത
8. സി.എ.എ പിന്‍വലിക്കും. എന്‍.ആര്.സി നിര്‍ത്തലാക്കും. ഏകസിവില്‍കോഡ് നടപ്പിലാക്കില്ല.
9. 25 വയസ്സില്‍ താഴെയുള്ള ബിരുദ, ഡിപ്ലോമക്കാര്‍ക്ക് അപ്രന്റിസ്ഷിപ്പ്
10. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് കന്യാശ്രീ പോലുള്ള പദ്ധതികള്‍.
Content Highlights: trinamool cngress election manifesto lok sabha election 2024
Published: 17 Apr 2024, 06:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented