
പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് കരുത്തേകി മുകേഷ് സാഹനിയുടെ പാര്‍ട്ടിയായ വികാസ്ഷീല്‍ ഇഹ്‌സാന്‍ പാര്‍ട്ടി (വിഐപി) മഹാസഖ്യത്തില്‍ ചേര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുകേഷ് സാഹനിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിഐപി മത്സരിക്കും. ആര്‍ജെഡിയുടെ ക്വാട്ടയില്‍ നിന്നാകും വിഐപിക്ക് സീറ്റുകള്‍ നല്‍കുകയെന്ന് തേജസ്വി യാദവ് അറിയിച്ചു. ഗോപാല്‍ഗഞ്ച്, ഝഞ്ജര്‍പുര്‍, മോത്തിഹാരി എന്നീ സീറ്റുകളിലാണ് വിഐപി മത്സരിക്കുക.
'ലാലു പ്രസാദ് യാദവിന്റെ ആശയങ്ങളോട് വിശ്വാസംപുലര്‍ത്തുന്നവരാണ് ഞങ്ങള്‍. ബിജെപി ഞങ്ങളുടെ നേതാക്കളെ തട്ടിയെടുക്കാനും പാര്‍ട്ടിയെ ഇല്ലാതാക്കാനും ശ്രമിച്ചു' മുകേഷ് സാഹനി പറഞ്ഞു.
ബിഹാര്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും ബിഹാര്‍ നല്‍കുകയെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു വിഐപി. എന്നാല്‍ മുകേഷ് സാഹനിയടക്കം മത്സരിച്ച മൂന്ന് പാര്‍ട്ടി നേതാക്കളും പരാജയപ്പെട്ടു.
തുടര്‍ന്ന് 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിഐപി എന്‍ഡിഎയില്‍ ചേരുകയായിരുന്നു. നാലു സീറ്റുകളില്‍ വിഐപി വിജയിച്ചു. എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ട മുകേഷ് സാഹനി നിതീഷ് കുമാര്‍ മന്ത്രിസഭയിലും ഇടംപിടിച്ചിരുന്നു.
പിന്നീട് വിഐപിയുടെ മുഴുവന്‍ എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മുകേഷ് സാഹനി എന്‍ഡിയുമായി അകന്നത്.
മുകേഷ് സാഹനിയുടെ പാര്‍ട്ടിയടക്കം ബിഹാറില്‍ മഹാസഖ്യത്തില്‍ ആറ് പാര്‍ട്ടികളായി. കോണ്‍ഗ്രസ്, സിപിഐ-എംഎല്‍, സിപിഎം, സിപിഐ എന്നിവരും സഖ്യത്തിലുണ്ട്. മത്സ്യത്തൊഴിലാളികളും മറ്റും ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് വിഐപി.
Content Highlights: Mukesh Sahani-led VIPjoin Bihars Grand Alliance
Published: 05 Apr 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented