
ചേലൂർ വാർഡിലെ സിപിഐ സ്ഥാനാർഥിയുടെ ചിത്രം ഒഴിവാക്കി എൽഡിഎഫ് തിരുനെല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രിക, എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി സിപിഐയിലെ ഷീജാ ബേബിക്കെതിരേ മത്സരിക്കുന്ന സിപിഎം നേതാവ് പുഷ്പയ്ക്കായി വികസനമുന്നണിയുടെ പേരിൽ സ്ഥാപിച്ച ബോർഡ്
കാട്ടിക്കുളം: ചേലൂര് വാര്ഡിലെ സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട് തിരുനെല്ലിയില് സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് രൂക്ഷമായി. ഇരുവിഭാഗവും തമ്മിലുള്ള മത്സരം പരസ്യമായിട്ടും അത് പരിഹരിക്കുന്നതിനുള്ള ശ്രമം നേതൃത്വം നടത്തുന്നില്ലെന്നുവേണം കരുതാന്. ചേലൂര് വിഷയത്തില് ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത അവസാനമായി പുറത്തുവന്നത് എല്ഡിഎഫ് തിരുനെല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പുകമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രികയിലൂടെയാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖാണ് കഴിഞ്ഞദിവസം തിരുനെല്ലി പഞ്ചായത്ത് എല്ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ഒന്പതാംവാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ഥിയുടെ ചിത്രം ഒഴിവാക്കിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
തിരുനെല്ലി പഞ്ചായത്തിലെ ഒന്പതാംവാര്ഡായ ചേലൂരില് സിപിഐയിലെ ഷീജാ ബേബിയാണ് അരിവാളും കതിരും ചിഹ്നത്തില് മത്സരിക്കുന്നത്. സിപിഎം നേതാവായ കൂടിയായ പുഷ്പ ഈ വാര്ഡില് വികസനമുന്നണിയുടെ സ്ഥാനാര്ഥിയായി മൊബൈല്ഫോണ് ചിഹ്നത്തില് ജനവിധി തേടുന്നുണ്ട്. സിപിഎം നേതാക്കള്ക്കൊപ്പമെത്തി പുഷ്പ നാമനിര്ദേശപത്രിക സമര്പ്പിച്ചതും സ്ഥാനാര്ഥി പര്യടനത്തില് ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില് മത്സരിക്കുന്ന സിപിഎം സ്ഥാനാര്ഥികള് ചേലൂര് വാര്ഡ് ഒഴിവാക്കിയതും കഴിഞ്ഞദിവസങ്ങളില് ചര്ച്ചയായിരുന്നു.
കാലങ്ങളായി സിപിഐക്കു നല്കിയിരുന്ന വാര്ഡ് സിപിഎം ആവശ്യപ്പെട്ടതുമുതലാണ് പ്രശ്നം തുടങ്ങിയത്. നേതൃത്വം ഇടപെട്ട് ഇതു പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. സീറ്റ് സിപിഐക്കു തന്നെ വിട്ടുനല്കാന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്വതന്ത്രചിഹ്നത്തില് മത്സരിക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വവും എല്ഡിഎഫ് തിരുനെല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയും നിര്ദേശിച്ചത്. ഇതിനു സിപിഐ വഴങ്ങാതായതോടെയാണ് സ്വതന്ത്ര സ്ഥാനാര്ഥിയെ നിര്ത്താന് സിപിഎം പ്രാദേശികനേതൃത്വം തീരുമാനിച്ചത്. 'സഖാവ്' പുഷ്പയെ വിജയിപ്പിക്കാന് ആഹ്വാനം ചെയ്തു വാര്ഡില് വികസനമുന്നണി വാര്ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ബോര്ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
17 വാര്ഡുകളുണ്ടായിരുന്ന തിരുനെല്ലിയില് വാര്ഡു പുനര്വിഭജനത്തിനുശേഷം രണ്ടു വാര്ഡുകള് വര്ധിച്ചു 19 ആയിട്ടുണ്ട്. സിപിഎമ്മിനു മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തില് രണ്ടുസീറ്റുകള് വര്ധിച്ചപ്പോഴും സിപിഐക്കു കൂടുതല് സീറ്റുകളൊന്നും നല്കിയില്ല.
ഇതിനുപുറമേയാണ് ചേലൂര് വാര്ഡും ആവശ്യപ്പെട്ടത്. ചേലൂരിനു പുറമേ 19-ാംവാര്ഡായ മുത്തുമാരിയിലും സിപിഐ സ്ഥാനാര്ഥിയാണ് മത്സരിക്കുന്നത്. എല്ഡിഎഫ് തിരഞ്ഞെടുപ്പുകമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രികയില് 19-ാം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ഥി എല്സി ജെയിംസിന്റെ ചിത്രം ഉള്പ്പെടുത്തിയിട്ടുമുണ്ട്.
Content Highlights: Tensions rise in Thirunelli as LDF manifesto omits CPI candidate for Cheloor ward. CPM and CPI clash over candidate nomination, impacting local elections.
Published: 03 Dec 2025, 03:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented