
ഐഎൻടിയുസി ടിമ്പർ തൊഴിലാളി യൂണിയനിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നവർക്ക് പുല്പള്ളിയിൽ സ്വീകരണം നൽകിയപ്പോൾ
പുല്പള്ളി: പുല്പള്ളിയില് ഐഎന്ടിയുസി ടിമ്പര് തൊഴിലാളി യൂണിയനില്നിന്ന് കൂട്ടരാജി. ഒന്പതു പേരാണ് ഐഎന്ടിയുസിയില്നിന്ന് രാജിവെച്ച് സിഐടിയുവിലേക്ക് ചേര്ന്നത്. മകന് എല്ഡിഎഫ് സ്ഥാനാര്ഥിയായതിന്റെ പേരില് പുല്പള്ളിയിലെ ഐഎന്ടിയുസി ടിമ്പര് തൊഴിലാളിയായ സി.കെ. രാജനെ നേതൃത്വം ജോലിയില്നിന്ന് വിലക്കിയതില് പ്രതിഷേധിച്ചാണ് സഹപ്രവര്ത്തകരായ ഒന്പത് പേര് രാജിവെച്ച് സിഐടിയുവില് ചേര്ന്നത്.
22 വര്ഷമായി ഐഎന്ടിയുസി യൂണിയനിലെ ടിമ്പര് തൊഴിലാളിയായിരുന്നു പെരിക്കല്ലൂര് സ്വദേശിയായ രാജന്. രാജന്റെ മകന് സി.ആര്. വിഷ്ണു മുള്ളന്കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് വാര്ഡില് സിപിഎം സ്ഥാനാര്ഥിയാണ്. മകനെ മത്സരത്തില്നിന്ന് പിന്തിരിപ്പിക്കണമെന്ന് നേതാക്കള് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല് ഇത് നടക്കാതായതോടെയാണ് ജോലിയില്നിന്നും വിലക്കിയതെന്നുമാണ് രാജന്റെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജനോട് ജോലിക്ക് കയറേണ്ടെന്ന് യൂണിയന് നേതാവ് ആവശ്യപ്പെട്ടത്. സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയതിനാണ് രാജനെ യൂണിയനില്നിന്ന് പുറത്താക്കിയതെന്നാണ് ഐഎന്ടിയുസി നേതൃത്വത്തിന്റെ വിശദീകരണം.
ഐഎന്ടിയുസിയില്നിന്ന് രാജിവെച്ച പ്രവര്ത്തകര്ക്ക് സിപിഎം പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസില് നടന്ന ചടങ്ങില് സിഐടിയു അംഗത്വം നല്കി സ്വീകരിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ്, സി.പി. വിന്സെന്റ്, കെ.ജെ. തോമസ് എന്നിവര് സംസാരിച്ചു.
Content Highlights: Nine INTUC timber workers resign in Pulpally to join CITU protesting against the INTUC member C.K. Rajan`s suspension due to his son`s LDF candidacy.
Published: 14 Nov 2025, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented