തൃശ്ശൂർ: നോവലിസ്റ്റ് ലിസിയെ തൃശ്ശൂർ കോർപ്പറേഷൻ്റെ മേയർ സ്ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ തീരുമാനം. അരണാട്ടുകരയിൽ താമസിക്കുന്ന ലിസിയെ ലാലൂർ ഡിവിഷനിൽ മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വം ലിസിയുമായി ചർച്ച നടത്തി. ലിസിയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടിയാണ് കിട്ടിയെതെന്ന് ചർച്ചയ്ക്കുപോയ നേതാക്കൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തു.

To advertise here,

ലിസിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, പാർട്ടിചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കാനാണ് ഇപ്പോൾ ജില്ലാ നേതൃത്വം തീരുമാനിച്ചതെന്ന് അറിയുന്നു. ലാലൂർ ഇത്തവണ വനിതാസംവരണ ഡിവിഷനാണ്.

സിഎസ്ബി ബാങ്കിൽനിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്ത  ലിസി പാർട്ടി ഭാരവാഹിത്വം ഒന്നും വഹിച്ചിട്ടില്ല. എന്നാൽ, സിപിഎം അനുഭാവ കുടുംബമാണ്. ലിസിയുടെ 'വിലാപ്പുറങ്ങൾ' എന്ന നോവൽ സിപിഎം അനുഭാവ കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയതാണ്.