വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ ശിഹാബുദ്ദീന്‍ എന്ന ബാവയാണ് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയത്.

To advertise here,

'മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടിമാറ്റും. തല്ലിയവരെ തിരിച്ചുതല്ലാതെ പോവില്ല,' എന്നാണ് ശിഹാബുദ്ദീന്‍ പ്രസംഗിച്ചത്. കൂടാതെ, 'വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കു'മെന്നും 'മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും' ഇദ്ദേഹം ഭീഷണിപ്പെടുത്തി. എതിര്‍ക്കാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും ശിഹാബുദ്ദീന്‍ വെല്ലുവിളിച്ചു.

പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.