ഉദിനൂർ: പടന്ന ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ മത്സരം ഗുരു-ശിഷ്യകാര്യമാണ്. മുൻ പ്രഥമാധ്യാപികയും അവരുടെ ശിഷ്യയുമാണ് പ്രധാന എതിരാളികൾ. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ മുൻ പ്രഥമാധ്യാപിക പി. കൈരളിയാണ് സി പി എം സ്ഥാനാർഥി. ഇവരുടെ വിദ്യാർഥിനിയായിരുന്ന ടി. രതിലയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ മലയാളം പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപികയ്ക്കെതിരെ മത്സരരംഗത്തെത്തിയതിന്റെ ആവേശത്തിലാണ് രതില. കഴിഞ്ഞ തവണ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പടന്ന ഡിവിഷൻ അംഗമായിരുന്നു രതില. ഇപ്പോൾ ഉദിനൂർ സെൻട്രൽ യുപി സ്കൂളിലെ മദർ പിടിഎ പ്രസിഡൻറായും പ്രവർത്തിക്കുന്നു.
കഴിഞ്ഞ പ്രാവശ്യവും ഇവിടെ മത്സരം ഗുരുനാഥനും ശിഷ്യനും തമ്മിലായിരുന്നു. ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മുൻ അധ്യാപകനും സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റി അംഗവുമായ സി. കുഞ്ഞികൃഷ്ണനെതിരെ മത്സരിച്ചത് ശിഷ്യനും അഴീക്കോട് എൽപി സ്കൂൾ പ്രഥമാധ്യാപകനുമായ പി.വി. അനിൽകുമാറായിരുന്നു. 87 വോട്ടുകൾക്കാണ് കോൺഗ്രസിലെ അനിൽകുമാർ വിജയിച്ചത്.
ഇത്തവണ വാർഡ് പുനർവിഭജനത്തിൽ ഘടന മാറിയതോടെ എൽഡിഎഫിനാണ് വിജയപ്രതീക്ഷ കൂടുതൽ. കെഎസ്ടിഎ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റി ഭാരവാഹിയായിരുന്ന കൈരളി നിലവിൽ ഇഎംഎസ് പഠനകേന്ദ്രം ഭാരവാഹിയാണ്. ബിജെപിയിലെ കെ. രജിലയും ഇവിടെ മത്സരിക്കാനുണ്ട്.
Content Highlights: Guru vs. Disciple: A Unique Electoral Showdown in Padanna Ward
Published: 27 Nov 2025, 06:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented