കുമ്പള: തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് ഭക്ഷണം നൽകാൻ ചുമതലപ്പെട്ട കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം നൽകിയില്ല. വിശന്നുവലഞ്ഞ, രണ്ട്‌ ബൂത്തുകളിലെ തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് സ്ഥാനാർഥി തുണയായി. കുമ്പള പഞ്ചായത്തിലെ പ്രശ്നബാധിത വാർഡായിരുന്ന നടുപ്പള്ളത്താണ് സംഭവം. കോട്ട അങ്കണവാടിയിലും നടുപ്പള്ളം അങ്കണവാടിയിലുമാണ് ബൂത്തുകൾ. 12 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. 19-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി സഹീറയാണ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി നൽകിയത്.

To advertise here,

ഭക്ഷണം നൽകാൻ ഉത്തരവാദപ്പെട്ട കുടുംബശ്രീ പ്രവർത്തകർ മറ്റൊരു സ്ഥാനാർഥിക്കുവേണ്ടി വോട്ട് പിടിക്കുന്നുവെന്ന ആരോപണമുണ്ടായി. ഇത് സ്ഥലത്തുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്യുകയും കുമ്പള എസ്ഐ സ്ഥലത്തെത്തി ആളുകളെ അവിടെനിന്നും മാറ്റുകയും ചെയ്തു. ഭക്ഷണത്തിനായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ, ഞങ്ങളെ സ്ഥലത്തുനിന്ന്‌ മാറ്റിയില്ലേയെന്നും പിന്നെ എങ്ങനെയാണ് ഭക്ഷണം നൽകുകയെന്നും ചോദിക്കുകയുമായിരുന്നു കുടുംബശ്രീ പ്രവർത്തകർ. പഞ്ചായത്തിലെ കടുത്ത മത്സരം നടന്ന വാർഡുകളിലൊന്നാണിത്.