കുമ്പള: കന്നിയങ്കത്തിൽ ചെങ്കൊടി പാറിച്ച് 21 കാരി കെ.സ്നേഹ. കുമ്പള ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡ് ശാന്തിപ്പള്ളത്തെ എൽഡിഎഫ് സ്ഥാനാർഥിയായ സ്നേഹ ബിജെപിയുടെ വാർഡിൽ മിന്നും ജയമാണ് സ്വന്തമാക്കിയത്. ബിജെപി സ്ഥാനാർഥി എസ്. പ്രേമലതയേയാണ് തോൽപ്പിച്ചത്.
കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ടാണ് സ്നേഹ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നാടൻപാട്ടുകലാകാരിയായ ഇവർ വടക്കൻഫോക്സ് എന്ന ട്രൂപ്പിലെ അംഗം കൂടിയാണ്. കാസർകോട് ഗവ. കോളേജിൽനിന്നും ചരിത്രത്തിൽ ബിരുദമെടുത്തശേഷം മൂന്നാട് കോളേജിൽ ജെഡിസി പഠനം നടത്തുകയാണ്. പൊതുപ്രവർത്തകനായ കൊഗ്ഗുവിന്റെയും മൈമൂൻ നഗർ അങ്കണവാടി ഹെൽപ്പറായ ലീലാവതിയുടെയും മകളാണ്. സഹോദരൻ കെ. രാകേഷ് ഉദുമ ആർട്സ് കോളേജിൽ ചരിത്രവിദ്യാർഥിയാണ്.
Published: 13 Dec 2025, 05:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented