തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ശേഷമാണ് ഇന്ന് ഉച്ചയോടെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി സതീശനെ പ്രഖ്യാപിച്ചത്. തുടർന്നാണ് അദ്ദേഹം ഗവർണറെ കണ്ടത്.
മേയ് പതിനെട്ടാം തീയതിയാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുപത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ.
Content Highlights: VD Satheesan visited Padmanabhaswamy Temple after meeting Governor Rajendra Arlekar., Claim staked to form the new Kerala government following marathon discussions., Official swearing-in ceremony scheduled for May 18 at Chandrasekharan Nair Stadium., New cabinet to include 20 ministers alongside the Chief Minister.
Published: 14 May 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented