
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചിയിൽ വൻ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വി.ഡിയെ മുദ്രാവാക്യങ്ങളും ആർപ്പുവിളികളോടെയുമാണ് കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ സ്വീകരിച്ചത്.
നിയുക്ത എംഎൽഎമാരായ റോജി എം. ജോൺ (ആലുവ), മുഹമ്മദ് ഷിയാസ് (കൊച്ചി) എന്നിവരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്.
വ്യാഴാഴ്ച ആലുവ ദേശത്തെ വീട്ടിൽനിന്ന് പറവൂരിന്റെ നിയുക്ത എംഎൽഎയായി തിരുവനന്തപുരത്തേക്ക് പോയ സതീശൻ, വെള്ളിയാഴ്ച സ്വന്തംതട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത് കേരളമുഖ്യമന്ത്രിയായാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി സതീശനെ പാർട്ടി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. തുടർന്ന് വൈകുന്നേരം ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച (മേയ് 18) രാവിലെ പത്തുമണിക്ക് സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇരുപത് മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മേയ് 21-നാണ് പതിനാറാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം. 22-ന് സ്പീക്കറെ തിരഞ്ഞെടുക്കും. 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപനം നടക്കും.
Content Highlights: VD Satheesan appointed as Congress legislative party leader., Swearing-in ceremony scheduled for May 18, 2026., 20 ministers to take oath alongside the Chief Minister., First session of the 16th Kerala Legislative Assembly begins May 21, 2026.
Published: 15 May 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented