
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉയർത്തിയ ‘ഡീൽ’ ആരോപണത്തിൽ ഉൾപ്പെട്ട ഒരു മണ്ഡലത്തിലും ബി.ജെ.പി. വിജയിച്ചില്ല. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, കോന്നി, റാന്നി എന്നിവയ്ക്കൊപ്പം രമേശ് ചെന്നിത്തല ഏറ്റുമാനൂർകൂടി ഉൾപ്പെടുത്തിയെങ്കിലും കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫിനുതന്നെയാണ് വിജയം. മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി. രണ്ടാമതെത്തി.
ഡീൽ ആരോപണത്തെ ഏതുവിധേനയും പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിച്ചത്. ബി.ജെ.പി.യാകട്ടെ ഈ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചു. എന്നാൽ, മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനുള്ള വഴികളിലൊന്നായിരുന്നു ഡീൽ ആരോപണം എന്നാണ് വിലയിരുത്തൽ.
ബി.ജെ.പി. വലിയ വിജയപ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരം മണ്ഡലം കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നെങ്കിലും എൽ.ഡി.എഫ്., വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പി.യെ സഹായിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഫലം വന്നപ്പോൾ യു.ഡി.എഫ്.തന്നെ സീറ്റ് നിലനിർത്തി. ബി.ജെ.പി. 30,000 വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. സി.പി.എം. മൂന്നാമതുമായി.
കാസർകോട്ടും പാലക്കാട്ടും ശക്തരായ സ്ഥാനാർഥികളെ നിർത്താതെ ബി.ജെ.പി.യെ സഹായിക്കാനുള്ള ശ്രമമാണ് ഇടതുമുന്നണി നടത്തിയതെന്നായിരുന്നു യു.ഡി.എഫ്. ആരോപണം. എന്നാൽ, രണ്ടിടത്തും യു.ഡി.എഫ്.തന്നെ വിജയിക്കുകയും എൽ.ഡി.എഫ്. മൂന്നാമതാവുകയും ചെയ്തു.
കോന്നി മണ്ഡലത്തിൽ ബി.ജെ.പി. അധ്യക്ഷൻ മത്സരിച്ച സീറ്റ് ബി.ഡി.ജെ.എസിന് നൽകിയത് ബി.ജെ.പി. വോട്ട് ഭിന്നിപ്പിച്ച് ഇടതുപക്ഷത്തിന് അനുകൂലമാക്കാനാണെന്നായിരുന്നു ആരോപണം. ഇടതുമുന്നണി തകർന്നടിഞ്ഞപ്പോഴും കോന്നി സി.പി.എം. നിലനിർത്തി. എൻ.ഡി.എ. മൂന്നാമതുമായി.
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി 20-ക്ക് നൽകിയതും ഡീൽ ആരോപണത്തിന് വഴിവെച്ചു. ബി.ജെ.പി. വോട്ടുകൾ ഭിന്നിച്ച് എൽ.ഡി.എഫിന് അനുകൂലമാകുമെന്നായിരുന്നു ആരോപണമെങ്കിലും മണ്ഡലം യു.ഡി.എഫിന് പിടിച്ചെടുക്കാനായി. അവിടെ ഇടതുമുന്നണി രണ്ടാമതും ട്വന്റി 20 മൂന്നാമതുമായി.
ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 മത്സരിച്ചാൽ ബി.ജെ.പി. വോട്ടുകളുടെ ഗുണഭോക്താവ് സി.പി.എം. ആകുമെന്നായിരുന്നു ആക്ഷേപം. എന്നാൽ, ഏറ്റുമാനൂരും യു.ഡി.എഫ്. പിടിച്ചു.
Content Highlights: UDF successfully retained seats despite 'deal' allegations raised by VD Satheesan., BJP failed to win any of the constituencies involved in the controversy., BJP secured second place in only three of the discussed constituencies., The analysis covers major constituencies including Manjeshwaram, Kasaragod, Palakkad, Konni, Ranni, and Ettumanoor., Muslim vote consolidation is identified as a key factor in the electoral outcome.
Published: 05 May 2026, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented