കായംകുളം (ആലപ്പുഴ): കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ്. സ്ഥാനാർഥി എം. ലിജുവിന്റെ പ്രചാരണ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു.

To advertise here,

ശബരിമലക്കൊള്ളയുടെ പാരഡിഗാനം നിർത്താൻ ആവശ്യപ്പെട്ട് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ്. പ്രവർത്തകർ ആരോപിച്ചു.

പ്രചാരണവാഹനമായി ഉപയോഗിച്ചിരുന്ന കാറിന്റെ സൈഡിലെ ഗ്ലാസ് പൂർണമായും പൊട്ടി. വാഹനത്തിന്റെ പിൻഭാഗം ചവിട്ടിവളച്ചിട്ടുമുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.