
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നാല് സീറ്റുകൾ ആവശ്യപ്പെടാൻ തൃണമൂൽ കോൺഗ്രസ്. പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ, കെ.ടി. അബ്ദുറഹ്മാൻ എന്നിവർക്കാണ് സീറ്റുകൾ ആവശ്യപ്പെടുക.
അൻവറിനായി ബേപ്പൂർ അല്ലെങ്കിൽ തവനൂർ, സജി മഞ്ഞക്കടമ്പനായി പൂഞ്ഞാർ, നിസാർ മേത്തറിനായി തൃക്കരിപ്പൂർ, കെ.ടി. അബ്ദുറഹ്മാനുവേണ്ടി കുന്ദമംഗലം എന്നീ സീറ്റുകളാണ് ആവശ്യപ്പെടുക. കേരളാ കോൺഗ്രസ് മാണി വിഭാഗം യുവജന നേതാവായിരുന്ന ആളാണ് സജി മഞ്ഞക്കടമ്പൻ. പിഡിപിയിൽനിന്നാണ് നിസാർ മേത്തർ തൃണമൂൽ കോൺഗ്രസിൽ എത്തിയത്.
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനോ ഒൻപതിനോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിക്കുമെന്നാണ് വിവരം.
Content Highlights: Trinamool Congress demands 4 seats from UDF for the upcoming Assembly elections in Kerala. PV Anwar, Saji Manakkadamban, Nizar Mather, KT Abdurahman are eyeing specific constituencies.
Published: 06 Jan 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented