കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായ ചാലക്കുടിയിൽ മാത്രം തീരുമാനമായില്ല

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന്റെ പട്ടികയ്ക്ക് ഏതാണ്ട് രൂപമായി. ഏഴിടങ്ങളിൽ സി.പി.എം. സ്ഥാനാർഥികളെ നിശ്ചയിച്ചു. പുതുക്കാട് കെ.കെ.രാമചന്ദ്രൻ, മണലൂരിൽ സി.രവീന്ദ്രനാഥ്, ഗുരുവായൂരിൽ എൻ.കെ. അക്ബർ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, കുന്നംകുളത്ത് എ.സി. മൊയ്തീൻ, ചേലക്കരയിൽ യു.ആർ. പ്രദീപ്, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരാണ് പട്ടികയിൽ.
സി.പി.ഐയുടെ നിലവിലെ തീരുമാനം തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, ഒല്ലൂരിൽ കെ.രാജൻ, നാട്ടികയിൽ ഗീതാ ഗോപി, കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ് എന്നിവരെ മത്സരിപ്പിക്കാനാണ്.
മുന്നണിയിലെ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായ ചാലക്കുടിയിൽ മാത്രം കൃത്യമായ തീരുമാനമായില്ല. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ മത്സരത്തിലെ സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണി തുടങ്ങിയവരുടെ പേരാണ് കേട്ടിരുന്നത്.
എന്നാൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാൻ ജില്ലാ ഘടകം തീരുമാനിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ തുടർച്ചയായി മൂന്നുതവണ ചാലക്കുടി മുനിസിപ്പൽകൗൺസിലറായ വി.ജെ. ജോയിയെയാണ് പരിഗണിക്കുക. ജോയിക്ക് മറ്റുള്ളവരേക്കാളും വിജയസാധ്യത പാർട്ടി വിലയിരുത്തുന്നുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ എൻ.ഡി.എ.യാണ് ഏറെ പിന്നിൽ. തൃശ്ശൂർ മണ്ഡലത്തിൽ മാത്രമാണ് സ്ഥാനാർഥിയായത്.
പത്മജാ വേണുഗോപാലാണ് രംഗത്തെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയ്ക്കു പുറമേനിന്നുള്ള ജേക്കബ് താേമസും എം.ടി. രമേശും മത്സരിക്കാനുണ്ടാകുെമന്നാണ് സൂചന. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. അനീഷ് കുമാറും ബി. ഗോപാലകൃഷ്ണനും ജില്ലയിൽ മത്സരത്തിനുണ്ടാകും. മറ്റു സ്ഥാനാർഥികളെപ്പറ്റി സൂചന പോലുമായില്ല.
Content Highlights: The LDF candidate list for Thrissur district assembly seats is nearing completion with CPM naming seven candidates while CPI and Kerala Congress M finalize their choices.
Published: 09 Mar 2026, 09:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented