തൊടുപുഴ (ഇടുക്കി): ‘മേരെ സപനോം കി റാണി കബ് ആയേഗി തൂ...’ തൊടുപുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അപു പാട്ടുപാടി തുടങ്ങിയപ്പോൾ കരോക്കെ പണി മുടക്കി. പക്ഷേ, വിടാൻ ഭാവമില്ലായിരുന്നു. കുറച്ച് സമയമെടുത്തായാലും ആദ്യം മുതൽ പാട്ട് തുടർന്ന് കാഴ്ചക്കാരെ കൈയിലെടുത്തു.

To advertise here,

മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെ ചെറിയപെരുന്നാൾ ആഘോഷത്തിലായിരുന്നു അപുവിന്റെ പാട്ട്.

മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ സംഘാടകരുടെ ആവശ്യപ്രകാരമാണ് പാട്ടുപാടിയത്. ഇതിനിടെ സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി അപുവിന്റെ കാർട്ടൂൺ ചിത്രം വരച്ചു. ഒപ്പം പിതാവും തൊടുപുഴ എം.എൽ.എ.യുമായ പി.ജെ. ജോസഫിന്റെയും.

ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിമാർ ആരെന്ന ജിതേഷ്ജിയുടെ ചോദ്യത്തിന് ഉമ്മൻചാണ്ടി, കരുണാകരൻ, ഇ.കെ. നായനാർ എന്നിവരുടെ പേരുകൾ അപു പറഞ്ഞപ്പോൾ അവരെ വരച്ചു കാണിക്കുകയും ചെയ്തു.