തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി പാർട്ടിയുടെ പ്രമുഖ നേതാക്കളെയും ഭാരവാഹികളെയുമാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.

To advertise here,

കാസർകോട് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് സി.എ സവാദ് മത്സരിക്കും. കണ്ണൂർ ജില്ലയിൽ നാല് മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മട്ടന്നൂരിൽ മുൻ ജില്ലാ പ്രസിഡന്റ് ബഷീർ ജനവിധി തേടും.

മലപ്പുറം ജില്ലയിൽ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിൽ അഡ്വ. സാദിഖ് നടുത്തൊടിയും വള്ളിക്കുന്നിൽ ഡോ. കെ.കെ.എൻ കുറുപ്പും കോട്ടക്കലിൽ അഡ്വ. മജീദ് മാറാക്കരയും മത്സരിക്കും. ഏറനാട് മണ്ഡലത്തിൽ യൂസുഫ് ചെമ്മല, മങ്കടയിൽ ഡോ. സി.എച്ച് അഷ്‌റഫ്, പൊന്നാനിയിൽ അൻവർ പഴഞ്ഞി, തവനൂരിൽ അബ്ദുൽ ജലീൽ, കൊണ്ടോട്ടിയിൽ അബ്ദുൽ ഖാദർ എസ് ബിച്ചാവ എന്നിവരാണ് സ്ഥാനാർഥികൾ.

പാലക്കാട് ജില്ലയിൽ പട്ടാമ്പി, തൃത്താല, നെന്മാറ സീറ്റുകളിൽ മത്സരിക്കും

ഗുരുവായൂർ, ചേലക്കര, മണലൂർ, കൈപ്പമംഗലം എറണാകുളം ജില്ലയിൽ കൊച്ചി, തൃക്കാക്കര, പറവൂർ, മൂവാറ്റുപുഴ, പിറവം എന്നീ സീറ്റുകളിൽ മത്സരിക്കും.