കാസർകോട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകുമെന്നും, അതിനെ പിടിച്ചുകെട്ടാനാകില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കാസർകോട്ട് ഡി.സി.സി.യുടെ പരിപാടിക്കെത്തിയപ്പോൾ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കെ. സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് പ്രതിരോധത്തിലായിട്ടില്ല. സുധാകരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിന് തടസ്സമായി സുധാകരൻ നിൽക്കുമെന്ന് കരുതുന്നില്ല.

തിരഞ്ഞെടുപ്പിൽ ആരുടെയും പാരമ്പര്യവും പൈതൃകവും നോക്കില്ല. വിജയസാധ്യതയുള്ളവരെയാണ് മത്സരിപ്പിക്കുക. ഇത്തവണ കേരള നിയമസഭയിൽ യു.ഡി.എഫിന് 111 അംഗങ്ങളുണ്ടാകും. കോൺഗ്രസ് സ്ഥാനാർഥിത്വം സംബന്ധിച്ച് വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.